ലോക്‌ഡൗണിനെത്തുടർന്ന് നിർത്തിയിരുന്ന ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചത്. ഹൈദ്രാബാദ്, ബെംഗളുരു, പൂനെ, ഡൽഹി, ചെന്നൈ, മുംബൈ സെക്ടറുകളിലേയ്ക്ക് സർവീസ് നടത്തി യെങ്കിലും ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുള്ളത് കമ്പനികള്‍ക്ക് വലിയ ബാധ്യതയായേക്കും.
ആര്‍ബിഐ രണ്ടു തവണ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരുന്നു ഇതിന്റെ പ്രതികരണമെന്ന നിലയില്‍ രണ്ടാം തവണയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ 40 ബെയ്സിസ് പോയിന്റ് കുറവ് വരുത്തിയത്. അതേസമയം സീനിയര്‍ സിറ്റിസണ്‍ പലിശ നിരക്കില്‍ അരശതമാനം അധികം ലഭിക്കും
തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വകുപ്പുകള്‍ക്കും മുന്നറിയിപ്പ് നല്‍കാനും ഈ വിഷയത്തില്‍ രാജ്യാന്തര ജനസമൂഹത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാനും വ്യക്തമായ സന്ദേശം നല്‍കണമെന്നാണ് ലോക തൊഴില്‍ സംഘടന പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്
ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ സംഘടിപ്പിച്ചതിലും കലാപത്തിലും പങ്കുണ്ടെന്നും ഇയാളുടെ മൊബൈലിൽ നിന്ന് ചില രേഖകൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു.