വലിയ ജനസംഖ്യയാണെങ്കിലും രോഗവ്യാപനവും മരണസംഖ്യയും കുറയ്ക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ അവകാശപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ടോ സര്‍ക്കാരിന്റെ വാര്‍ഷികം പ്രമാണിച്ചോ പുതിയ പ്രഖ്യാപനങ്ങളൊന്നും മോദി നടത്തിയില്ല.
കണ്ടെയ്ന്‍മെന്‍റ് സൊണുകളില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം ഉണ്ടാവുക. ബാക്കിയിടങ്ങളില്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും. എല്ലാ സ്ഥലങ്ങളിലും രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള യാത്രാ കര്‍ഫ്യു കര്‍ശനമായും തുടരും
ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന വ്യാപക പരാതി നിലനില്‍ക്കുന്നതിനിടെയാണ് ശ്രമിക് ട്രെയുനുകളില്‍ ഇത്രയധികം പേരുടെ മരണം സംഭവിച്ചത്. എന്നാല്‍ ഇത്തരം പരാതികള്‍ അടിസ്ഥാനമില്ലാത്തതാണെന്നും വെറും മൂന്നു ശതമാനം ട്രെയ്നുകളില്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളൂവെന്നും കേന്ദ്ര റയില്‍വേ മന്ത്രി
ശ്രമിക്ക് ട്രെയിനുകള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തൊഴിലാളികളുടെ ടിക്കറ്റിന്റെ 85 ശതമാനവും വഹിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഇതനുസരിച്ച് വെറും 15% മാത്രം വഹിച്ചാല്‍ മതിയെന്ന് കരുതിയിരുന്ന സംസ്ഥാനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിലപാട് തിരിച്ചടിയായിരിക്കുകയാണ്.
ഇന്ത്യയുടെ സേനാവിഭാഗങ്ങളും ചൈനയുടെ സേനാ തലവന്മാരും നയതന്ത്രപ്രതിനിധികളും തമ്മില്‍ വിഷയത്തില്‍ ധാരണയായെന്നും വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മില നിരവധി ഉഭയ കക്ഷി കരാറുകള്‍ നിലവിലുണ്ടെന്നും ഇതനുസരിച്ച് പ്രശ്ന പരിഹാരം നടക്കുമെന്ന ആത്മവിശ്വാസമാണുള്ളത് എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു