നേപ്പാൾ സർക്കാരിന്റെ ഏകപക്ഷീയമായ നടപടി ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ലെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. അതിർത്തി പ്രശ്‌നങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേപാളത്തിലൂടെ കിലോമീറ്ററോളം നടന്ന് തളർന്ന് റെയിൽവേപാളത്തിൽ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ അതുവഴി വന്ന ചരക്ക് തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അവര്‍ ഞങ്ങളുടെ കഴുത്തില്‍ ഒരു കത്തി പിടിച്ച് നിങ്ങള്‍ ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് 2,000 കോടി രൂപ ദാനമായി നല്‍കുമെന്ന് പറയുന്നു. ഞങ്ങള്‍ മുനിസിപ്പല്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അങ്ങിനെയാണെങ്കില്‍ ആ 2,000 കോടി രൂപ ഞങ്ങള്‍ക്ക് വേണ്ട.
കശ്മീർ പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ അവകാശവാദം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
മണിക്കൂറിൽ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കപ്പൽ, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും.