ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി ഇത്തരം സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യവസ്ഥാപിതമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് രണ്ട് സൈന്യങ്ങളും പരസ്പരം പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതിയാണ് സ്വീകരിച്ചു പോരുന്നത്.
മദൻവാഡ സബ് ഇൻസ്പെക്ടർ ശ്യാം കിഷോർ ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം നക്സലുകളുമായി മുഖാമുഖം എത്തിയത്. എസ്‌ഐ ശ്യാം കിഷോർ ശർമ വെടിയേറ്റു മരിച്ചു. ഡിവിഷണൽ കമ്മിറ്റി അംഗവും ഏരിയാ കമ്മിറ്റി അംഗവും ഉൾപ്പെടെ നാല് നക്സലുകൾ കൊല്ലപ്പെട്ടു.
ദില്ലി സർക്കാര്‍ പുറത്തുവിട്ട കൊവിഡ് മരണനിരക്കും ദില്ലിയിലെ ആശുപത്രികള്‍ പുറത്തുവിട്ട മരണനിരക്കും തമ്മില്‍ വലിയ അന്തരം. സർക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച രാത്രി വരെ 66 പേരാണ് കൊവിഡ് ബാധിച്ച് രാജ്യ തലസ്ഥാനത്ത് മരണപ്പെട്ടത്.