നേരത്തെ, സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. ഒമ്പത് സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിനായി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.