ഡല്‍ഹിയില്‍ ചികിത്സ തേടിയെത്തുന്ന സംസ്ഥാനത്തിനു പുറത്തുള്ളവരെ സ്വകാര്യ ആശുപത്രികളിലും കേന്ദ്ര സര്ക്കാരിന്റെ അധീനതയിലുള്ള ആശുപത്രികളിലും ചികിത്സിക്കും. എന്നാല്‍ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളും ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളാല്‍ ഡല്‍ഹി ആശ്പത്രികള്‍ നിറഞ്ഞിരിക്കുകയാണ് - മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു.
ഏഷ്യാനെറ്റി-ന്‍റെ ഡല്‍ഹി വംശഹത്യാ റിപ്പോര്‍ട്ടിങ്ങില്‍ ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍. സുനില്‍, ഡൽഹി കോ‐ഓർഡിനേറ്റിങ് എഡിറ്റർ പ്രശാന്ത് രഘുവംശം, എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, എഡിറ്റർ എം.ജി. രാധാകൃഷ്‌ണൻ എന്നിവരെ പ്രതികളാക്കിയാണ് ഡൽഹി ആർ.കെ. പുരം പൊലീസ് കേസെടുത്തത്.
പള്ളികളിലെ കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണമെന്നും പകരം, റെക്കോര്‍ഡുകള്‍ ഉപയോഗിക്കാമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രാര്‍ത്ഥന നടത്തുമ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന പൊതു പായ ഒഴിവാക്കണം. 65 വയസു കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്.
രാജ്യത്ത് ആദ്യമായാണ് സ്വന്തമായി ഒരുക്കിയ ആപ് വഴി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത സമിതി യോഗം ചേരുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇതിനുള്ള സ്വതന്ത്ര സംവിധാനമായ 'ബിഗ് ബ്ലു ബട്ടണ്‍' രൂപകല്പന ചെയ്തത്. ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യുറോ യോഗത്തില്‍ പിബിയിലെ 17 അംഗങ്ങളും പങ്കെടുത്തു