പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സിബിഐയെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കേന്ദ്ര ഏജന്‍സികളിലുള്ള വിശ്വാസം നഷ്ടമായെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ നേരിടണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു
'പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളില്‍തന്നെ കേന്ദ്രസര്‍ക്കാരിന് അഗ്നിപഥ് നിയമനചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടിവന്നു. ആസൂത്രണങ്ങളില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്ത് യുവാക്കളെ കുടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.