ഇന്ത്യക്കായി 32 വെടിയുണ്ടകളാണ് ഇന്ദിരാഗാന്ധി ഏറ്റുവാങ്ങിയത്. അവരുടെ പേര് യുദ്ധവിജയത്തിന്റെ സ്മരണാര്‍ത്ഥം നടന്ന ചടങ്ങില്‍ പരാമര്‍ശിച്ചിട്ടില്ല. കാരണം മോദി സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നു. മോദി സര്‍ക്കാര്‍ ഓര്‍ക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല എന്നതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ത്യാഗം വെറുതെയാകുമെന്ന് ഞാന്‍ കരുതുന്നില്ല.
2012 ഏപ്രില്‍ ഷീന ബോറ കൊല്ലപ്പെട്ടെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. 2015-ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായത്. ആദ്യ ഭര്‍ത്താവിലുണ്ടായ മകളായ ഷീനാ ബോറയെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരായ കേസ്.
2007ൽ യു പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാര്‍ത്തിയായി രാകേഷ് ടികായത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആറാം സ്ഥാനത്തായിരുന്നു രാകേഷ് ടികായത്. 2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു.
1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഇത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും
രാജ്യസഭാ പിമാരുടെ സസ്‌പെൻഷൻ മുതൽ പ്രതിപക്ഷ ഐക്യം ഉയർത്താനുള്ള ശ്രമങ്ങൾവരെയുള്ള വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ യോഗം ചേരാന്‍ തീരുമാനിച്ചുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക തലത്തില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് യോഗം ഊന്നല്‍ നല്‍കിയത്.
പ്രത്യേക അന്വേഷണ കമ്മീഷന്‍റെ ആദ്യ റിപ്പോര്‍ട്ട് അനുസരിച്ച് ലഖിംപൂര്‍ അപകടമാണെന്ന് രീതിയില്‍ ആയിരുന്നു പുറത്ത് വന്നത്. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും കര്‍ശനമായ അന്വേഷണം ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ കത്ത് നല്‍കിയതിന് പിന്നാലെ ജില്ലാ കളക്ടര്‍ ഒരു അന്വേഷണ കമ്മറ്റിയെ നിയമിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് സാമൂഹിക സുരക്ഷ ഓഫിസര്‍ മായങ്ക് ത്രിവേദി പറഞ്ഞു.
'വളരെ നല്ല കാര്യമാണ്. നരേന്ദ്രമോദി ഒന്നോ രണ്ടോ മൂന്നോ മാസം അവിടെ താമസിക്കട്ടെ. അതാണ് അദ്ദേഹത്തിന് താമസിക്കാനുളള സ്ഥലം. ആളുകള്‍ അവരുടെ അവസാന നാളുകള്‍ അവിടെയാണ് ചിലവഴിക്കുക' എന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.
'ഞാന്‍ ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിച്ചല്ല രാജ്യസഭയില്‍ നില്‍ക്കുന്നത്. ഞാനൊരു നോമിനേറ്റഡ് അംഗമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെന്ന് തോന്നുമ്പോള്‍ മാത്രമേ രാജ്യസഭയില്‍ പോകുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് ഞാന്‍ കാര്യമായി എടുക്കുന്നില്ല.