കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി കൂടിയായിരുന്ന ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയെ തീസ്ത ചൂഷണം ചെയ്യുകയാണ്. രണ്ട് പതിറ്റാണ്ടായി ടീസ്റ്റ സംസ്ഥാനത്തിനെതിരെ ഗൂഡാലോചന നടത്തുകയാണ്. സാക്കിയ ജാഫ്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. അവര്‍ ആ കലാപത്തിന്‍റെ ഇരയാണ്.
ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ക്ക് 13 പ്രൈമറി കോണ്ടാക്ടുകളാണുള്ളത്. ഇതില്‍ കൊവിഡ് പോസറ്റീവായവരെ ഐസലെറ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാള്‍ അറിയിച്ചു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ലവ് അഗർവാള്‍ പറഞ്ഞു.
ഞാന്‍ പരിപാടി നടത്തുന്ന സ്ഥലം എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് വേദികളുടെ ഉടമകള്‍ക്ക് ഭീഷണി ലഭിച്ചിട്ടുണ്ട്. ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമാണെന്ന് തോന്നുന്നു. എന്നെകണ്ടാല്‍ വൈറസിന്റെ പുതിയ വകഭേദമായി തോന്നിക്കാണും' കുനാല്‍ കുമ്ര ട്വീറ്റ് ചെയ്തു.
'തന്റെ ജോലി ചെയ്യാന്‍ ഇന്ന് കലാകാരന്മാര്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത, എന്തിനും ഏതിനും യുഎപിഎ വിതരണം ചെയ്യുന്ന ഭരണകൂടത്തിനിടയിലാണ് സാധാരണ ജനങ്ങള്‍
ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. നിയമം പിന്‍വലിക്കും മുമ്പ് അഞ്ചോ ആറോ തവണ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷം മുന്‍പോട്ട് വെച്ച ആവശ്യം. എന്നാല്‍, നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും
ഷാറൂഖാനെപ്പോലെ സംവിധായകന്‍ മഹേഷ് ഭട്ടിനെയും ബിജെപി സര്‍ക്കാര്‍ വേട്ടയാടിയിരുന്നു. അതിനാല്‍ രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ ഓരോരുത്തര്‍ക്കും ആകും വിധം പ്രതിഷേധിക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും ഉപദേശങ്ങള്‍ നല്‍കുവാനും തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
കൃഷി മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരണപ്പെട്ടില്ലെന്ന അതെ വാദമാണ് എന്‍ ഡി എ ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. അടിസ്ഥാന താങ്ങു വില, ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല
കൊവിഡ് മൂലം മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും വാക്സിന്‍ സ്വീകരിക്കാത്തവരാണ്. പുതിയ വകഭേദത്തെ പ്രതിരോധിക്കാനും, രോഗത്തിന്‍റെ തീവ്രതക്കുറക്കാനും ബൂസ്റ്റ്ര്‍ ഡോസിന് സാധിക്കും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി മാസങ്ങള്‍ കഴിയും തോറും കുറഞ്ഞുവരും. മറ്റ് രോഗങ്ങള്‍ ഉള്ളവരിലും പ്രായം കൂടിയവരിലുമാണ് പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.
'അറ്റ് റിസ്ക്' രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്തവളങ്ങളില്‍ നിന്നും വീണ്ടും ടെസ്റ്റ് ചെയ്യുകയും റിസള്‍ട്ട് വരുന്നതുവരെ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിക്കുകയുമില്ല. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ 14 ദിവസം മുന്‍പ് വരെ യാത്ര ചെയ്ത സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കണം.