International News from Muziriz Post, the definitive source for independent journalism from every corner of the globe.
പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതില്‍ ഇന്ത്യയില്‍ പ്രതിഷേധം. കാരക്ക് ജില്ലയില്‍ കഴിഞ്ഞ ദിവസം ഹിന്ദു ക്ഷേത്രം തീവച്ച് നശിപ്പിച്ച സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു.
ഫൈസര്‍ ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി
പുതുവര്‍ഷത്തില്‍ കൊറിയന്‍ ജനതയുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനായി താന്‍ കഠിനമായി പ്രയത്‌നിക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.
പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തീ വച്ച് നശിപ്പിച്ച ഇരുപത്തിയാറ്പേര്‍ അറസ്റ്റില്‍. തീവ്ര ഇസ്ലാമിക നിലപാടുകളുളള പാര്‍ട്ടി അനുയായികളാണ് സംഭവത്തിനുപിന്നിലെന്ന് പാക്കിസ്ഥാന്‍ പോലീസ് വ്യക്തമാക്കി
മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി പാക് ഭരണകൂടം. ഫെബ്രുവരി 16ന് പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് വ്യക്തമാക്കി.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ബ്രിട്ടണ്‍
കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡിസംബറില്‍ 20 മില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു
ദേശീയ സുരക്ഷയും വിദേശ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 20 ന് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കും.
നാലു പ്രധാന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമേല്‍ക്കുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഒരു നിമിഷംപോലും പാഴാക്കാതെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്ന് ബൈഡന്‍ ട്വീറ്റ്' ചെയ്തു.
വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെകുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാലുവര്‍ഷം തടവുശിക്ഷ വിധിച്ച് ചൈന.
ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി.
എട്ടുവര്‍ഷത്തിനുളളില്‍ ചൈന അമേരിക്കയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി ലോകം മുഴുവനുളള സമ്പദ് വ്യവസ്ഥകളെ ബാധിച്ചിരുന്നു.