International News from Muziriz Post, the definitive source for independent journalism from every corner of the globe.
അഫ്ഗാനിസ്ഥാന്‍ സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. ഭക്ഷ്യ വസ്തുക്കളുടെ വില കയറ്റവും പ്രാദേശിക കറൻസി എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും യു എന്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 34 പ്രാവിശ്യകളാണ് ഉള്ളത്. ഇതില്‍ 25 പ്രവിശ്യകളില്‍ ശിശു മരണ നിരക്കും പോഷകാഹാരക്കുറവും വളരെ കൂടുതലാണ്.
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങളാണ് താലിബാന്‍ നിഷേധിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ലോക നേതാക്കള്‍ തയ്യാറാകണമെന്നും മലാല ആവശ്യപ്പെട്ടു. അധികാരത്തില്‍ എത്തിയപ്പോള്‍ സുരക്ഷയും വിദ്യാഭ്യാസവും ജോലിയും സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത താലിബാന്‍ ഇപ്പോള്‍ ഇതിലെല്ലാം പിന്തിരിപ്പന്‍ നയങ്ങളാണ് സ്വീകരിക്കുന്നത്.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയ സമരക്കാരെ മഹിന്ദ രജപക്‌സെയുടെ അനുയായികള്‍ അതിക്രമിക്കുകയും സമര പന്തല്‍ അടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊളംബോയില്‍ കര്‍ഫ്യൂം പ്രഖ്യാപിച്ചിരുന്നു. മഹിന്ദ രജപക്‌സെയുടെ ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോഴും നടക്കുന്നത്.
രാജ്യത്ത് കൊവിഡ് മൂലം 30,369 പേർ മരിച്ചെന്നും 15 ലക്ഷം പേർക്ക് രോഗം ബാധിച്ചെന്നുമെന്നാണ് സര്‍ക്കാര്‍ കണക്കില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 8 മടങ്ങ് മരണമാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. കണക്കുകള്‍ ശേഖരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റിന് ചിലപ്പോള്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വീറ്ററിന്‍റെ മുന്‍ മേധാവി ജാക്ക് ഡോർസിയടക്കമുള്ളവരെ പ്രതികളാക്കിയാണ് ട്രംപ് കോടതിയില്‍ ഹര്‍ജി സമീപിച്ചത്. എന്നാല്‍ ട്വീറ്ററിന്‍റെ നയം അനുസരിച്ച് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കത്തെയും തെറ്റായ സന്ദേശങ്ങള്‍ പങ്കുവെക്കുന്ന അക്കൌണ്ടുകളും നിരോധിക്കാന്‍ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്
60,000 യുഎസ് ഡോളറും സ്വര്‍ണവും കൈക്കൂലിയായി വാങ്ങി, നിയമവിരുദ്ധമായി വോക്കി ടോക്കി ഇറക്കുമതി ചെയ്തു, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, രാജ്യത്തിന്‍റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ടു എന്നിവയാണ് സൂചിക്കെതിരേയുള്ള പ്രധാനകേസുകള്‍. സൂചിക്കെതിരെ ശിക്ഷ വിധിച്ചതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വിടുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങളോട് സംസരിക്കരുതെന്ന് സൂചിക്കും പ്രോസിക്യൂഷനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനായി അല്‍ഗോരിതം ഓപ്പണ്‍ സോഴ്‌സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയും ട്വിറ്ററിനെ കൂടുതല്‍ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ബഹുമതി മരീന്‍ ലെ പെന്നിന് സ്വന്തമാകുമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിലും ഇരുവരുമായിരുന്നു നേർക്കുനേർ.
ന്യൂ മെക്സിക്കോയുടെ പകുതി ഭാഗവും കാട്ടുതീ ഭീതിയിലാണെന്നാണ് റിപ്പോർട്ട്. അവിടെ നാല് കൗണ്ടികളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്
അതിനാൽ സർവകലാശാലക്കുള്ളില്‍ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമലംഘനം ഉണ്ടായാൽ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കുകയും 5000 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.