മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അടുത്തകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും പാര്‍ട്ടി ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ സുഹൃത്ത് ശരത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ആലോചിക്കുന്നുണ്ട്. ദിലീപിന്റെ അനുജൻ അനൂപ്, ഭാര്യാസഹോദരൻ സുരാജ് എന്നിവരെയും ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോട് ബുധനാഴ്‌ച കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനെതിരെയും കേരളീയ സമൂഹത്തില്‍ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നുവരുന്നത്. കാലിൽ നമസ്കരിപ്പിച്ചിട്ട് കൈയിൽ കൊടുത്ത പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുതെന്നും തൻപ്രമാണിത്തത്തിന്‍റെയും ആണധികാരത്തിന്‍റെയും ഉത്തമ മാതൃകയാണതെന്നും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുക എന്ന തീരുമാനം തത്വത്തില്‍ അംഗീകരിച്ചുകൊണ്ട്, അത് പ്രശ്നങ്ങളില്ലാതെ നടപ്പിലാക്കാനുള്ള വഴികളാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ ഭരണകക്ഷി യൂണിയനുകള്‍ക്ക് പോലും സമരത്തിനിറങ്ങേണ്ടി വന്നിരിക്കുകയാണ്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആര്‍. ടി എംപ്ലോയീസ്
പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക സംഘത്തില്‍ ഘടനയില്‍ മാറ്റമുണ്ടാവും. നിലവില്‍ സിഐ റാങ്കിലുളള സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് പോക്സോ കേസുകള്‍ അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതലക്ക് ഒപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ കഴിയുന്നില്ല.
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ തീപ്പൊരി നേതാവുതന്നെ പാര്‍ട്ടിയെയും നേതൃത്വത്തേയും പരസ്യമായി തള്ളിയത് ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി മാറ്റിത്തുടങ്ങി. ആരോപണ വിധേയരെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ മക്കളോ പാര്‍ട്ടീ പ്രവര്‍ത്തകരോ ആണ്.
4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു കരാറുകാരനായ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്.
മറ്റ് ഭാഷകള്‍ അറിഞ്ഞിരിക്കുന്നതും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും നല്ലതാണ്. എന്നാൽ തമിഴിന് പകരം ഹിന്ദിയോ മറ്റ് ഏതെങ്കിലും ഭാഷയോ കൊണ്ടുവരുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്.