ക്ലിന്റന്റെ ഭരണകാലത്ത് ആഭ്യന്തര നയരൂപീകരണ ചുമതലയുള്ള അസോസിയേറ്റ് ഡയറക്ടറായിട്ടായിരുന്നു ഇവർ കരിയർ ആരംഭിച്ചത്. നേരത്തെ വൈറ്റ് ഹൗസ് ഓഫീസ് മാനജ്മെന്റ്-ബഡ്ജറ്റ് ഡയറകടറായി നീരയെ ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തിരുന്നു
ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 100 കടന്നു. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 580 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു
ആഗോള മരുന്ന് കമ്പനിയായ നൊവാട്ടിസാണ് സോൾജെൻസ്മയുടെ ഉത്പാദകർ. അമേരിക്കയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ അവെക്സിസ് ആണ് മരുന്ന് വികസിപ്പിച്ചത്.
സാമുഹിക അകലം പാലിക്കുന്നതില്‍ ഇളവുകള്‍ നല്‍കി, ജന ജീവിതം സാധാരണ രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. അമേരിക്കയിലെ ജനസംഖ്യയുടെ 117 ദശലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍ക്കാന്‍ അമേരിക്ക് സാധിച്ചു. ഇത് ജനസംഖ്യയുടെ 35 ശതമാനത്തില്‍ അധികം വരും.
നിരന്തരം ആക്രമണത്തിന് വിധേയമാകുന്ന പലസ്തീന്റെ പേര് പറയാതെയുള്ള സലെയുടെ ട്വീറ്റിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. കൂടാതെ സംഘർഷത്തെ കുറിച്ച് പ്രതികരിക്കാൻ വൈകിയതിലും സലെക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
കിഴക്കൻ ജറുസലേമിൽ ഒരു സമ്പൂർണ അധിനിവേശത്തിന് ഇസ്രായേൽ ഒരുങ്ങുകയാണ്. ജൂത കുടിയേറ്റക്കാർക്കായി ശൈഖ് ജറയിൽ പ്രതിഷേധിക്കുന്ന പലസ്തീനികളെ ബലമായി അടിച്ചമർത്തുകയാണ്.
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യുഎസും, യൂറോപ്യന്‍ യൂണിയനും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുദ്ധസമാനമായ പ്രതീതി സൃഷ്ടിച്ച് പാലസ്തീനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍. ഗാസയിലും, ഇസ്രായേലിലെ പല നഗരങ്ങളിലും ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഗാസയിലെ ഒരു കെട്ടിടം പൂര്‍ണമായി തകരുകയും,
കിഴക്കന്‍ ജറുസേലമിലെ മുസ്ലിം മേഖലകളിലൂടെയുള്‍പ്പെടെയാണ് മാര്‍ച്ച് നീങ്ങുക. സംഘര്‍ഷമുണ്ടായാല്‍ കലാപ സമാന സ്ഥിയിയായിരിക്കും നഗരത്തിലുണ്ടാവുകയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
കാബൂള്‍ ദഷ്ട്-ഇ-ബര്‍ച്ചിയിലെ സയ്ദ്-ഷുഹദാ-സ്കൂളുകളിലാണ് സ്ഫോടനം നടന്നത്. സ്കൂളില്‍ 3 ഷിഫ്ടുകളായാണ് ക്ലാസുകള്‍ നടക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളുടെ ക്ലാസ്സ് നടക്കുന്ന രണ്ടാമത്തെ ഷിഫ്ടിലാണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടികളുടെ പുസ്തകങ്ങളും,
കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റാഹ് ജില്ലയിലെ ജൂത കുടിയേറ്റക്കാര്‍ക്കായി പലസ്തീനികളെ ഒഴിപ്പിക്കുവാനുള്ള സേനയുടെ ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൌരന്മാര്‍ക്ക് യുഎസ് വീണ്ടും നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം രാജ്യത്ത് 4,12,262 പുതിയ കൊവിഡ് കേസുകളും, 3,980 കൊവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, കൊവിഡ് വ്യാപനം തടയുന്നതിനായി അമേരിക്കന്‍ ഭരണകൂടം വാക്സിന്‍ കമ്പനികള്‍ക്ക് നല്‍കുന്ന സംരക്ഷണം ഒഴിവാക്കുകയാണെന്ന് യു.എസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഈ ആഗോള പ്രതിസന്ധിയില്‍ അസാധാരണമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കാതറിന്‍ തായ് കൂട്ടിച്ചേര്‍ത്തു.