കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 4008 പേരാണ് ലോകത്താകെ മരണപ്പെട്ടത്. വെള്ളി, വ്യാഴം ദിവസങ്ങളിലെ നിരക്ക് 5000 ത്തിനു മുകളിലായിരുന്നു. അതിനു മുന്‍പുള്ള നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ (ശരാശരി) 3786 ആയിരുന്നു. ഈ ശുഭപ്രതീക്ഷക്കിടയിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണ നിരക്ക് കൂടിയത്. കൊവിഡ് -19 പ്രതിദിന ഡാറ്റ ഏറ്റക്കുറച്ചിലുകള്‍ പതിവായതിനാല്‍ രണ്ടു ദിവസത്തെ ഡാറ്റ വിശകലനത്തിനുള്ള സൂചനയായി എടുക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് വീണ്ടും മരണനിരക്ക് കുറഞ്ഞിരിക്കുകയാണ്
1,58,414 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിനു മുകളില്‍ ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തേത് റെക്കോര്‍ഡ് വര്‍ദ്ധനവാണ്
പ്രതിദിനം 1,000 പേരെങ്കിലും ദിനംപ്രതി മരണപ്പെടുകയും 4000 വും 5000 വും പുതുരോഗികളും ഉണ്ടായിരുന്ന സ്പെയിനില്‍ സ്ഥിതിഗതികള്‍ സാധരണ നില കൈവരിക്കുകയാണ്. സ്പെയിനില്‍ ദിനംപ്രതി പുതുതായി ഉണ്ടാകുന്ന രോഗികളുടെ നിരക്ക് 1000 നും 500 നും ഇടയിലേക്ക് കുറഞ്ഞിട്ടുണ്ട്
ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുളള ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കേക്കാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കണ്ടയെന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്ന ക്ഷേത്രം താൽക്കാലികമായി വീണ്ടും അടച്ചത്
14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കാസർഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപറേഷൻ, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാൽ, പനമരം, മുട്ടിൽ, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോർപറേഷൻ, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്
ബ്രിട്ടനില്‍ കൊവിഡ് ഭീഷണി ഒഴിയുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ പുതിയ താഴ്ന്ന നിരക്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ വലിയ രീതിയിലുള്ള ലോക്ക് ഡൌണ്‍ ഇളവുകളാണ് ബ്രിട്ടനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ വ്യാവസായിക, വ്യാപാര മേഖലകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ക്കഴിഞ്ഞു
വളരെ വൈകി മാത്രം കൊവിഡ് -19 വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ പക്ഷെ പ്രതിദിന രോഗീ വര്‍ദ്ധന, പട്ടികയില്‍ മുകളില്‍ നിന്നിരുന്ന ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ദിനംപ്രതിയുള്ള രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 11,000 ത്തിലെത്തി നില്‍ക്കുകയാണ്.
പുതിയ രോഗികളില്‍ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 17, കുവൈറ്റ്- 12, സൗദി അറേബ്യ- 4, ഒമാൻ- 2, മാലിദ്വീപ്- 1) 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 16, ഡൽഹി- 7, തമിഴ്‌നാട്- 3, കർണാടക- 2, ആന്ധ്രാപ്രദേശ്- 1, ജാർഖണ്ഡ്- 1, ജമ്മുകാശ്മീർ- 1) വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയ്യതിയാണ് ഉസ്സൻ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,128 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 11,009 ഉം വ്യാഴാഴ്ച 10,218 പേര്‍ക്കുമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഒന്നരയാഴ്ച മുന്‍പ് 8,000 ത്തിലെത്തിയ പ്രതിദിന രോഗീ വര്‍ദ്ധന പിന്നീട് ഒന്‍പതിനായിരത്തിലേക്കും പതിനായിരത്തിലേക്കും കടന്നു. ഇന്നലത്തെ കണക്കനുസരിച്ച് അത് പതിനോരായിരത്തിലെത്തി. ഇന്ന് അത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു
ഓരോ ദിവസവും രാത്രി 12 മണിക്ക് മുമ്പ് കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിച്ച് വിജ്ഞാപനം ഇറക്കും. പഞ്ചായത്തുകളിൽ വാർഡ് തലത്തിലും കോർപറേഷനുകളിൽ സബ് വാർഡ് തലത്തിലുമാവും കണ്ടെയ്ൻമെന്റ് സോണുകൾ. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം തുടങ്ങി
വിദേശത്തു നിന്നെത്തുന്നവർക്ക് വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ മുൻകരുതൽ നിർദ്ദേശം നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഹോം ക്വാറന്റൈൻ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ വീടുകളിലേക്ക് പോകാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് സ്വന്തം വീട്ടിൽ സൗകര്യമില്ലെങ്കിൽ മറ്റൊരു വീട് തിരഞ്ഞെടുക്കാം.