ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,33,008 ലെത്തി. മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്
കൊവിഡ് -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തനഗല്‍ ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിതഷായുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗമാണ് തീരുമാനം എടുത്തത്
കോഴിക്കോട് കണ്ണൂർ കൊച്ചി വിമാനത്താവളങ്ങളും റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബസുകളിലാണ് ഈ സംവിധാനങ്ങൾ ആദ്യം ഒരുക്കുക
23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' പദ്ധതിയിൽ നാളെ (തിങ്കളാഴ്ച ,ജൂൺ 15) മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 181 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രിട്ടനില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 41,662 ആയി. ഇതുവരെ രാജ്യത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,375 ആയി
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 75,612 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,50,796 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍
അമരിക്കയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,397 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. പുതിയ രോഗികളുടെ എണ്ണം 75,823 ആണ്
ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ നടപടിയും സ്പെയിനിലെ പ്രസിദ്ധമായ ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂണില്‍ നടത്താനുള്ള പ്രഖ്യാപനവും പ്രതിദിന രോഗീ-മരണനിരക്കില്‍ പെട്ടെന്നുണ്ടായ കുറവും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങളെ തണുപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നാണ് പ്രതിപക്ഷ ആരോപണം.