രാഹുല്‍ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘകാലത്തെ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒട്ടും ശുഭകരമാകില്ലെന്നും രഘുറാം രാജൻ കൂട്ടിച്ചേര്‍ത്തു.
കൊവിഡിനിടെ ഉണ്ടായ കടുത്ത സാമ്പത്തിക ബാധ്യത മറികടക്കാന്‍ ഇന്ത്യൻ കമ്പനികള്‍ വിദേശ നിക്ഷേപം വ്യാപകമായി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അത് വലിയൊരു അവസരമാകുമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അതോടെ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.