കേസില്‍ ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ കൂടിയായ എം. സി. കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായതിനു തൊട്ടുപിറകെയാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
താല്‍ക്കാലികമായാണ് നടപടി എന്നാണു എക്സൈസ് വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ വികസിപ്പിച്ച ബെവ് ക്യൂ ആപ്പ് നിരന്തരം തകാരിലാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ താല്‍ക്കാലികമായി ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയത്.