സര്‍ക്കാറിന്റെ അനുമതിയില്ലാതെ സിബിഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. എന്നാല്‍, നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളെ പുതിയ തീരുമാനം ബാധിക്കുകയുമില്ല. മഹാരാഷ്ട്ര ചത്തീസ്ഗഡ് രാജസ്ഥാൻ പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളവും പിൻവലിക്കുന്നത്
ശ്രീറാമിന് പകരം ആഡീഷണൽ സെക്രട്ടറി ബിജുഭാസ്കറിനെ ഫാക്ട് ചെക്കിൽ നിയമിച്ചു. ഫാക്ട് ചെക്കിൽ ആരോഗ്യ വുകുപ്പിന്റെ പ്രതിനിധി ആയാണ് ശ്രീറാം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കൊവിഡ് കാലത്താണ് സർവീസിൽ തിരിച്ചെടുത്തത്