പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്.
കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിൽ നിന്നും കിട്ടിയ ലൈസൻസ് പ്രകാരം അനുവദിക്കപ്പെട്ട പ്രദേശത്തു മാത്രമേ സിറ്റി ഗ്യാസ് പദ്ധതി സ്ഥാപിക്കുന്നതിനും പ്രകൃതി വാതകം വിതരണം ചെയ്യാനും സാധിക്കൂ.
1920 ഒക്ടോബർ 17 നാണു താഷ്‌കെന്റ് നഗരത്തിൽ വെച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്നു സിപിഎം വാദിക്കുമ്പോള്‍ 1925 ഡിസംബര്‍ 26-ല്‍ കാണ്‍പൂരില്‍ വെച്ചാണ് പിറവിയെന്നു സിപിഐയും വാദിക്കുന്നു.
കസ്റ്റസ് ചോദ്യം ചെയ്യുന്നതിനിടയിലാണോ അതോ ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ മുൻകൂർ ജാമ്യം തേടുകയും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.