ഇതെന്ത് നാടാണ്. കേരളത്തില്‍ ആദ്യമായാണോ സമരം ചെയ്യുന്നത്. സമരം ചെയ്താല്‍ കെ പി സി സി പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ ആരാണ് നിര്‍ദേശം കൊടുത്തത്. അങ്ങെയാണെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യട്ടേ. ഞങ്ങളെല്ലാവരും പൂജപ്പുരയില്‍ പോയി കിടക്കാം.
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറുപ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്
ഞാൻ തിരൂരങ്ങാടി കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നുമൊക്കെ അഡ്വ: ജയശങ്കർ ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ പറയുന്നത് കേട്ടു. സമാനരീതിയിൽ ഒരു പ്രതികരണം മുമ്പ് ഏഷ്യാനെറ്റിലെതന്നെ ഒരു അവതാരകശിരോമണിയും പറഞ്ഞതായി ചിലർ ശ്രദ്ധയിൽപെടുത്തിയിരുന്നു. അഡ്വക്കറ്റ് ജയശങ്കർ വലിയ നിയമജ്ഞനും മഹാ പണ്ഡിതനുമാണെന്നാണ് അദ്ദേഹത്തിൻ്റെ വിചാരം.
ഷാജി കിരണ്‍ തന്നോട് സംസാരിച്ചതിന്‍റെ ഫോണ്‍ രേഖ കൈയ്യിലുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള 41 ആര്‍ 0500 എന്ന ടയോട്ട കാറിലാണ് ഷാജി കിരണ്‍ വന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത്.
ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെയാക്കാന്‍ കാരണം.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ ടി ജലീല്‍, ഐ എ എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെതിരെയാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്നും ഇതില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നുണ പ്രചരണം നടത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന് ചിലയാളുകള്‍ ശ്രമിക്കുന്നത്. മൂന്ന് അന്വേഷണ ഏജന്‍സികളാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. അപ്പോഴോന്നും അവരോട് പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.