നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുല്‍ ഗാന്ധി ഇ ഡി-ക്കു മുന്‍പില്‍ ഹാജരാകുന്നത്. ചോദ്യംചെയ്യലിനായി പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു അദ്ദേഹത്തിന്‍റെ തീരുമാനം
മിണ്ടാപ്രാണികളായ കുറച്ച് മഫ്തി പൊലീസുകാരെ മുന്നിലിരുത്തി കൊച്ചിയില്‍ ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറയുകയാണ് വിരട്ട് എന്നോട് വേണ്ടെന്ന്. ഇത്രയൊക്കെ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ തയാറാവാത്തത്?
ഭൂരിപക്ഷം കിട്ടുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമുണ്ട്. അത് ചോദ്യംചെയ്യാന്‍ പാടില്ല. അതുപോലെ ആ ഭരണത്തിനോട് വിയോജിക്കാനുളള അവകാശം മറ്റുളളവര്‍ക്കുമുണ്ട്. എന്റെ കാലത്ത് ഒരു സുരക്ഷയുമേര്‍പ്പെടുത്തിയിട്ടില്ല. എനിക്കെതിരെ കല്ലേറുവരെ ഉണ്ടായിട്ടില്ലേ? അന്ന് അവിടെ കൂടിനിന്ന ആളുകളെ പിരിച്ചുവിട്ടിരുന്നെങ്കില്‍ എനിക്കുനേരേ കല്ലേറുണ്ടാവുമായിരുന്നില്ല.
മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനത്തെ വലയ്ക്കുകയാണ്. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി എത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിനുചുറ്റും കനത്ത നിയന്ത്രണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ മറ്റ് ഹോട്ടലുകള്‍ അടപ്പിച്ചു. കുറ്റിപ്പുറം-പൊന്നാനി റോഡ് അടച്ചു. പൊതുജനം ബദല്‍ റോഡിലൂടെ കടന്നുപോകണമെന്നാണ് നിര്‍ദേശം.
മുഖ്യമന്ത്രി എന്തിനാണ് ഇത്രയും സുരക്ഷയില്‍ പോകുന്നത്. എന്തിനാണ് ഇത്രയും വലിയ സുരക്ഷ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നത്. കോട്ടയത്തൊക്കെ ജനങ്ങളും പൊലീസും തമ്മില്‍ തര്‍ക്കം നടക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലില്‍ വെച്ച് അറിയാം. എന്നാല്‍ സ്വപ്‌നയുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ലെന്ന് അറിയാവുന്നതിനാല്‍ കൂട്ടുനിന്നില്ല.