എന്റെ കുടുംബം തകര്‍ന്നുപോയി. അനിയന്‍ ട്രോമയിലായി. അമ്മയെയും അച്ഛനെയും കുടുംബാഗംങ്ങള്‍ വന്ന് സംഘര്‍ഷത്തിലാക്കി. അന്നേ സിനിമയിലേക്ക് മകളെ വിടേണ്ടെന്ന് പറഞ്ഞതല്ലേ എന്ന് പറഞ്ഞു. അന്നനുഭവിച്ച സംഘര്‍ഷവും സമ്മര്‍ദ്ദവും ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. അത് അനുഭവിക്കുക തന്നെ വേണം.
മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കള്‍ക്കുനേരേ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെയും കെ പി സി സി പ്രസിഡന്റിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്
കെ പി സി സി ഓഫീസ് തകര്‍ക്കുകയും കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കയറുകയും ഗാന്ധി പ്രതിമ തകര്‍ക്കുകയും നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ ബോംബിട്ട് തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും, അല്ലാതെ നശിപ്പിക്കുകയും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും നിരവധിപേര്‍ ഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ പ്രയാസമുണ്ട്
അന്വേഷണം കോണ്‍ഗ്രസിനെതിരെയാണെങ്കില്‍ അതില്‍ കടുകുമണി വലിപ്പത്തില്‍ സത്യമില്ലെങ്കില്‍പോലും 5G വേഗത്തിലെത്തുന്ന കേന്ദ്ര ഏജന്‍സികള്‍, സംഘപരിവാര്‍ അനുകൂലികളുടെയും അവരുടെ സുഹൃത്തുക്കളുടെയും കാര്യംവരുമ്പോള്‍ ഒച്ചിന്റെ വേഗതയിലാവുന്നത് യാദൃശ്ചികമല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കേസില്‍ വിചാരണ ആരംഭിച്ച ശേഷം രണ്ടുസാക്ഷികള്‍ കൂറുമാറിയിരുന്നു. തുടര്‍ന്നാണ് ഇത് പ്രോസിക്ക്യൂഷന്റെ പോരായ്മ കൊണ്ടാണെന്നും പ്രോസിക്ക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രനെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്
ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടുവെന്നും താന്‍ അതിന് അവസരമൊരുക്കിയെന്നുമാണ് സ്വപ്ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു ശ്രീരാമകൃഷ്ണന്‍റെ പദ്ധതി.
ഇന്ന് രാവിലെയാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയെ അപമാനിച്ചതിനും, ലൈംഗീക ചുവയോടെ സംസാരിച്ചതിനെതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മന്ത്രി വീണ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും ക്രെെം നന്ദകുമാർ അറസ്റ്റിലായിരുന്നു.
നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുളള പച്ചമാംസം കടിച്ചുതിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്നാണ് മന്ത്രി ഭാര്യയ്‌ക്കൊപ്പമുളള ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. കോൺസുലേറ്റ് ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചു. മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴിയാണ് കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തത്.
പ്രധാനമന്ത്രിമാര്‍ക്കോ, രാഷ്ട്രപതിക്കോ, മുഖ്യമന്ത്രിമാര്‍ക്കോ എതിരെ ഇത്തരമോരു ആക്രമണം നടന്നതായി ആര്‍ക്കും അറിവില്ല. എന്നിട്ടും അതിക്രമം നടത്തിയവരെ വെള്ളപൂശാനാണ് കോണ്‍ഗ്രസ് നേതൃത്വവും ഇവിടുത്തെ വലതുപക്ഷ മധ്യമങ്ങളും ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം പൊലീസും മറ്റ് ഏജൻസികളും നിർവഹിക്കും.
ഇപ്പോള്‍ ദിവസവും ടിവി ഓണാക്കിയാല്‍ മൂന്നിലൊന്നും ദിലീപിന്റെ കേസാണ്. അത് കേട്ടുകേട്ട് മടുത്തു. അപ്പോഴൊക്കെ ഞാനൊറ്റ കാര്യമേ ആലോചിച്ചിട്ടുളളു. നമ്മളാരെങ്കിലും കുട്ടികളെയോ യുവതികളെയോ പ്രായമായവരെ സന്ധ്യക്കുശേഷം അറിയാത്ത ഒരാള്‍ക്കൊപ്പം കാറില്‍ പറഞ്ഞയക്കുമോ?