തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യത്തില്‍ പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് എല്‍ ഡി എഫ് അവകാശപ്പെട്ടത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു
തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം കെ റെയിലിനേറ്റ തോല്‍വിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
,11200 വോട്ടുകളുടെ ലീഡുമായി ഉമ തോമസാണ് ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ യു ഡി എഫ് ക്യാമ്പില്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
'സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീ എന്ന രീതിയിലുണ്ടാകുന്ന അപമാനങ്ങള്‍ കേട്ടുകഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ ചിതയിലേക്ക് ചാടും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടി എന്ന തലത്തിലുളള അധിക്ഷേപങ്ങള്‍ കേട്ടു
യു ഡി എഫിന്‍റെ കോട്ടയായ തൃക്കാക്കരയില്‍ വിജയം ഉറപ്പാക്കാനായി അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയെയാണ് കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കിയത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തിരുന്നു. അതേസമയം, എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവും ഇടതുപക്ഷ മുന്നണിയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു
അതിജീവിതക്ക് നീതി വളരെ വിദുരതയിലാണ്. ഉന്നതനോടും സാധാരണക്കാരനോടും രണ്ട് രീതിയിലാണ് കോടതി പെരുമാറുന്നത്. എല്ലാവരും അതിജീവിതക്ക് ഒപ്പമുണ്ട്. കുറ്റാരോപിതന് തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് കേസ് അന്വേഷണത്തെ ഭയക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
വെങ്കയ്യ നായിഡു കേരളത്തില്‍ വന്നപ്പോള്‍ താന്‍ രാജ്യസഭയില്‍ ഉണ്ടായിരിക്കണമായിരുന്നു എന്നും ഉപരാഷ്ട്രപതിയാകാന്‍ അര്‍ഹാനയാളാണെന്നും പ്രസംഗിച്ചിരുന്നു. ആ വേദിയില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. ഈ പ്രസംഗം അദ്ദേഹം ഗാന്ധി കുടുംബത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് തെറ്റായ രീതിയില്‍ വ്യാഖാനിക്കപ്പെടുകയും നേതൃത്വത്തിന് തന്നോട് അവമതിപ്പ് ഉണ്ടാക്കാന്‍ കാരണമായിയെന്നും പി ജെ കുര്യന്‍ പറഞ്ഞു.
സർക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നൽകിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജിയെ വിശ്വാസമില്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് സ്വദേശിയായ യുവനടിയുടെ ബലാത്സംഗ പരാതി, ഈ പരാതിക്കാരുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് നിലവിൽ വിജയ് ബാബുവിനെതിരെ നിലനില്‍ക്കുന്നത്. ഈ കേസിലാണ് വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.