ഫ്രാന്‍സിസ് മാര്‍പ്പാപ്പാ, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ട്രാഗി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക നേതാവാണ് മമതാ ബാനര്‍ജി.
വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും. ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ച ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചിട്ടുണ്ട്. ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പരിധിയില്‍ വരില്ലെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
വാഹനങ്ങള്‍, വീടുകള്‍, പ്രത്യേക താവളങ്ങള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് നടത്തിയ പരിശോധനയില്‍ 1000 ത്തോളം മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇതില്‍ കഠാരകള്‍, വാളുകള്‍, വടിവാളുകള്‍, പ്രത്യേക തരത്തിലുള്ള കത്തികള്‍ നാടന്‍ തോക്കുകള്‍ എന്നിവ പിടിച്ചെടുത്തു. പിടിക്കപ്പെട്ടവരില്‍ 250 ഗുണ്ടകള്‍ പിടികിട്ടാപുള്ളികളാണ്
ദിവസങ്ങളായി നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ നിരവധിയാളുകളാണ് ആഹാരവും, താമസസൗകര്യമില്ലാതെ തുറസായ സ്ഥലങ്ങളില്‍ കഴിയുന്നത്. അസമിലെ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പകാര്‍ക്ക് തൊഴില്‍ നല്‍കാനെന്ന പേരിലാണ് കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം
അത്തഖഡ് വനത്തില്‍ നിന്നും വഴിതെറ്റിയെത്തിയ ആന നദീതീരത്ത് ജനങ്ങളെ കണ്ട് ഭയന്ന് നദിയുടെ നടുവിലേക്ക് പോവുകയായിരുന്നു. ആനയെ പിന്തുടരുന്നതിനിടെയാണ് ഒ ഡി ആര്‍ എ എഫ് സംഘത്തിന്റെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.
കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഞങ്ങളെ രക്ഷിക്കാനായി ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം' എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ്.