സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികളാരും ആചാരത്തേക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ല. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ചടങ്ങുകള്‍ നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.അതോടൊപ്പം, പെണ്‍കുട്ടികളെ ദുരാചാരത്തിനായി ഉപയോഗിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഭവാനിപൂരില്‍ മറ്റൊരാൾ മത്സരിക്കും. സുവേന്ദു അധികാരി ഇതിനകം മമത ബാനര്‍ജിയെ തോൽപ്പിച്ചു. ഒരു വ്യക്തിയെ ഒരാള്‍ തന്നെ ഒന്നിലധികം തവണ തോല്‍പ്പിക്കേണ്ടതില്ല. അത് ഇത്തവണ മറ്റാരെങ്കിലും ചെയ്യും - ഘോഷ് പറഞ്ഞു. അതോടൊപ്പം, ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കത്തിനെതിരെ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്നും ഘോഷ് പറഞ്ഞു.
''വിധികളെ ബഹുമാനിക്കുന്നില്ല, സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ നല്‍കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുകയോ അതില്‍ തീരുമാനമെടുക്കുകയോ ചെയ്യുന്നില്ല. കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്'' എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ
രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലാണ് ആകാശ് സക്സേന പരാതി നല്‍കിയത്. രക്തം കുടിക്കുന്ന പിശാചുമായി അസീസ് ഖുറേഷി യോഗി സര്‍ക്കാരിനെ താരതമ്യം ചെയ്‌തെന്നാണ് ആകാശ് സക്‌സേനയുടെ പരാതി. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്‍റെ വീട് സന്ദർശിച്ച് ശേഷം ഖുറേഷി,
ട്രിബ്യൂണലുകളിലെ അധ്യക്ഷ പദവിയടക്കമുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും താക്കീതിനും കാരണം.
എന്നാല്‍, ഗീലാനിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ യു പി ഐ ചുമത്തി ചുമത്തിയത്തിനെതിരെ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കുടുംബാംഗങ്ങൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഇന്ത്യൻ പീനൽ കോഡ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ അംഗീകരിക്കാനാവില്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.
ബാറുകളിൽനിന്നും റസ്റ്ററന്‍റുകളിൽനിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് മുംബൈയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ പരംഭീർ സിങ്ങിന്‍റെ ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് കത്തിലൂടെയാണ് പരംഭീർ സിങ്ങ് ഇക്കാര്യം അറിയിച്ചത്.
പൊലീസിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. താന്‍ പാര്‍ട്ടിക്കെതിരായോ, പാര്‍ട്ടി മാനദണ്ഡങ്ങള്‍ക്കെതിരായോ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ടതെന്നും ആനി രാജ പറഞ്ഞു.
ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും തുല്യനിലയാണ് ഉള്ളത്. 90 സീറ്റുകള്‍ വീതമാണ് ഇരു മുന്നണികള്‍ക്കും ലഭിച്ചത്. സച്ചിന്‍ പൈലറ്റ് ഇടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിക്കുമെന്നായിരുന്നു പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നത്.
ഇന്ത്യയെ ഏകികൃതമാക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യം ഒരു പാര്‍ട്ടിയിലേക്കും, ഒരു നേതാവിലേക്കും ചുരുങ്ങി പോകും. അതുവഴി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമെന്നതില്‍ നിന്ന് സ്വോച്ഛാധിപത്യ രാജ്യമായി മാറും. ഒരു ഏകാധിപതിയുടെ കീഴില്‍ ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്രനായി ജനിച്ചു.
വാസ്തവത്തില്‍ അദ്ദേഹം നിര്‍മ്മിച്ച സ്ഥാപനങ്ങളാണ് ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്നും ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നത്' സഞ്ജയ് റാവത്ത് പറഞ്ഞു.