ജനങ്ങള്‍ നോക്കുമ്പോള്‍ ഒരു ലക്ഷത്തിലധികം ജീവനക്കാരും, 10 കോടിയിലധികം സന്തോഷകരമായ ഡെലിവറികളുടെ കണക്കുകളുമാണ് പുറത്തുവരുന്നത്. എന്നാല്‍ അധികാരികളുടെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ സന്തുഷ്ടരല്ലാത്ത സമയത്താണ് ഇത്തരം കണക്കുകള്‍ വരുന്നതെന്നും ഡെലിവറി ബോയ്സ് കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസിന്‍റെ വിമര്‍ശനം.നിലവില്‍ സഭാ നടപടികള്‍ ഖേദകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പുതിയ നിയമങ്ങള്‍ക്ക് വ്യക്തതയില്ല. നിയമത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് തന്നെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇത് പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഏജൻസിയാണ് പഠനം നടത്തുക. കൃഷിയെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണ പഠനവും ഇതില്‍ ലക്ഷ്യം വെക്കുന്നുണ്ട്. പ്രധാന വിളകളുടെ ഗ്രേഡും ഗുണനിലവാരവും മനസിലാക്കാനും ഇതുവഴി സാധിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കി.
80- ഓളം ജീവനക്കാരാണ് പ്രാഥമിക ഘട്ടത്തില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ഗൗതം അദാനി ഡിജിറ്റല്‍ ലോകത്തിന്‍റെ ഫരാരി നിര്‍മ്മിക്കുവനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ആവശ്യമുള്ള ഒറ്റ ആപ്പ് നിര്‍മ്മിക്കുകയെന്നാണ് ഗൗതം അദാനി ജീവനകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
രണ്ട് വര്‍ഷം മുന്‍പ് മിസോറാമിലെ ഒരു സൈനിക് സ്‌കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇനിമുതല്‍ രാജ്യത്തെ എല്ലാ സൈനിക് സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും എടുത്ത തീരുമാനങ്ങള്‍ പലതും കുഴപ്പങ്ങളുണ്ടാക്കി. അവരുടെ തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് അവര്‍ മാപ്പുപറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.