ജാതി സെൻസസ് നടത്തണമെന്നത് ബീഹാറിന്റെ മാത്രം ആവശ്യമല്ല. മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി എംപിമാർ പ്രധാനമന്ത്രിയെ കാണാൻ സമയം ആവശ്യപ്പെട്ട് കത്തുനൽകിയിരുന്നു. ബിഹാറിലെ പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി സൈക്കിള്‍ റാലി നടത്തിയത്. ഇന്ധനവില വര്‍ധനവ് പെഗാസസ്, കൊവിഡ് പ്രതിരോധം, കര്‍ഷകപ്രക്ഷോഭം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് പാര്‍ലമെന്റിലേക്കുളള പ്രതിപക്ഷനേതാക്കളുടെ സൈക്കിള്‍ റാലി. രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഈ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ റാലി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു
ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ മെഹബൂബ മുഫ്തി,ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നീ മുന്‍മുഖ്യമന്ത്രിമാരെ കേന്ദ്രം വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം ഫാറൂഖ് അബ്ദുള്ളയേയും പിന്നീട് ഒമര്‍ അബ്ദുള്ളയേയും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവിലാണ്
ഇന്ത്യയിലെ ആദ്യ നാല് ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരാളാണ് കല്യാണ്‍ സിങ്ങ്. രക്തത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. രണ്ടുതവണ യുപി മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗ് ഭരിക്കുമ്പോഴാണ് 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. പള്ളി തകര്‍ക്കപ്പെട്ടയുടനെ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ കല്ല്യാണ്‍ സിംഗ് സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു.
'ജനാധിപത്യത്തില്‍ ജനങ്ങളുടെ സൂക്ഷ്മപരിശോധന സുപ്രധാനമാണ്. കോടതികളും ആ വ്യവഹാരത്തിന്‍റെ ഭാഗമാണ്. നിയമവ്യവസ്ഥയും നിയമം മൂലമുള്ള വ്യവസ്ഥയും രണ്ടാണ്. ഒന്ന് ജനാധിപത്യമാണ്, ജനങ്ങളാണ് ഭരണാധികാരികൾ. രണ്ടാമത്തേത് രാജാധികാരമാണ്. ഏകാധിപതിയുടെ അധികാരമാണത്.
അതേസമയം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും ഇതിനുപിന്നിലുള്ള കാര്യങ്ങള്‍ വ്യക്തിപരമാണെന്നും പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ശക്തി തെളിയിച്ച് മൂന്നാം മുന്നണിയുടെ രൂപീകരണത്തില്‍ നേതൃപരമായ പങ്കുവഹിക്കാനാണ് മമതാ ബാനര്‍ജി ആഗ്രഹിക്കുന്നത്.
പ്രധാനമന്ത്രി 15 പേരുടെ പട്ടിക പോലീസ് കമ്മീഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയെന്ന് വിശ്വസനീയമായ ഉറവിടങ്ങളിലൂടെ തങ്ങള്‍ക്ക് വ്യക്തമായി. ഇതിന്‍റെ ഭാഗമായി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര അന്വേഷണ സംഘം തയ്യാറായി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം നേതാക്കളും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്.
എന്‍സിപി അധ്യക്ഷനും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ ശരത് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ,
രാജേശ്വർ സിങ് നിലവില്‍ ലക്നൗവിലെ സോണൽ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ ജോയിന്‍റ് ഡയറക്ടറായാണ് ജോലി ചെയ്യുന്നത്. 2ജി സ്‌പെക്ട്രം അഴിമതിക്കേസ്, 2010ലെ കോമൺവെൽത്ത് ക്രമക്കേട്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, മുൻ ധനമന്ത്രി പി ചിദംബരവും മകൻ കാർത്തിയുമായി ബന്ധപ്പെട്ടക്കേ
താലിബാനിലേക്ക് പോകുക. അവിടെ പെട്രോൾ ലിറ്ററിന് 50 രൂപയ്ക്ക് വിൽക്കുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോയി വാഹനത്തില്‍ ഇന്ധനം നിറക്കുക. ഇന്ത്യയില്‍ ചുരുങ്ങിയത് എല്ലാവര്‍ക്കും സുരക്ഷിത്വമെങ്കിലുമുണ്ട്. യുവമോര്‍ച്ച സംഘടിപ്പിച്ച മരം നടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാംരതന്‍.