രാജ്യത്തെ ദേശീയാംഗീകാരമുള്ള മിക്ക പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിതന്നെയാണ് ധനസമാഹരണം നടത്തുന്നത്. പാര്‍ട്ടികള്‍ തങ്ങള്‍ക്ക് പണം സംഭാവനയായി നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥയുടെ ദുരുപയോഗമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി നടക്കുന്നത്.
തികച്ചും ഏകപക്ഷീയമായാണ് അദാനീ ഗ്രൂപ്പ് ആപ്പിളിന്റെ വില നിശ്ചയിക്കുന്നതെന്നും സര്‍ക്കാരിനെയോ കര്‍ഷകരെയോ അറിയിക്കാതെയാണ് വില തീരുമാനിച്ചതെന്നും ഫ്രൂട്ട്, വെജിറ്റബിള്‍ ആന്‍ഡ് ഫ്‌ലവര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരീഷ് ചൗഹാന്‍ പറഞ്ഞു.
സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയക്കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗുര്‍ജിന്ദര്‍ പാല്‍ സിംഗാണ് തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ദിനംപ്രതി വര്‍ദ്ധിക്കുന്ന കൊവിഡ് കേസുകള്‍ ഭീതിയുയര്‍ത്തുന്നു. കൊവിഡിന്‍റെ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കുക. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തെക്കള്‍ പ്രാധാന്യം നല്‍കുന്നത് രാജ്യത്തിന്‍റെ പൊതുസ്വത്ത് വില്‍ക്കുന്നതിലാണ്. അതിനാല്‍ എല്ലാവരും സ്വയം സംരക്ഷിക്കുകയെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.