രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒന്നിച്ചുനിന്ന് കേന്ദ്രത്തിന്റെ എന്‍എംപി പദ്ധതിക്കെതിരെ പോരാടും. രാജ്യത്തിന്റെ സ്വത്ത് വിറ്റ് സ്വരൂപിക്കുന്ന പണം ബിജെപി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുമെന്നും മമതാ ബാനര്‍ജി ആരോപിച്ചു.
ഇന്ത്യയിലെ വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് സജീവമായിരുന്ന ഗെയില്‍ ഓംവേദ് മഹാത്മാ ഫൂലെയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ദളിത്, ജാതിവിരുദ്ധ പ്രസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നത്
അതേസമയം, ഇവര്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ജില്ലാ, ഫസ്റ്റ് ക്ലാസ് കോടതി അനുവദിച്ച ജാമ്യം നിലനില്‍ക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ശിവസേന പ്രവര്‍ത്തകരുടെ പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട കേന്ദ്രമന്ത്രിക്ക് 8 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ നാരായണ്‍ റാണെയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷം വ്യാപിക്കുകയും നാഗ്പൂരിലെ ബിജെപി ഓഫീസിനുനേരെ ശിവസേന കല്ലെറിയുകയും ചെയ്തിരുന്നു. ജന്‍ ആശിര്‍വാദ് യാത്ര എന്ന പേരില്‍ നാരായണ്‍
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ സ്വാതന്ത്ര്യം ലഭിച്ച ദിവസം മുഖ്യമന്ത്രിക്ക് മറന്നുപോയി എന്നും ആ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍ ഉദ്ദവ് താക്കറെയുടെ കാരണക്കുറ്റിക്ക് ഒന്ന് കൊടുക്കുമായിരുന്നുവെന്നുമാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെ പറഞ്ഞത്.
ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ട്വിറ്റര്‍ ലോഗോയിലുള്ള പക്ഷിയെയാണ് പൊരിക്കുന്നതെന്ന് ശ്രീരാജിനോടൊപ്പമുള്ള പ്രതിഷേധക്കാര്‍ അവകാശപ്പെടുകയുണ്ടായി. ട്വിറ്റര്‍ പക്ഷിയെന്ന് പറഞ്ഞ് ചത്ത കാടപ്പക്ഷിയെയാണ് സംഘം എണ്ണയില്‍ വറുത്തെടുത്തത്. പൊരിച്ച പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
താടി വച്ചതിന്റെ പേരിൽ നവംബറിൽ പൊലീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫർമാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25-)0 വകുപ്പ് പ്രകാരം അവകാശമുണ്ടെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിഷ് കുമാറും, തേജസ്വി യാദവും ഇന്നലെയാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആദ്യമായാണ് നിതിഷ് കുമാറും, തേജസ്വി യാദവും ഒരേ കാര്യം ഒരുമിച്ച് ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍
നോയ്ഡ സ്വദേശി മോണിക്ക അഗര്‍വാളിന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. കര്‍ഷക സമരം മൂലം നോയ്ഡയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 20 മിനിറ്റ് യാത്ര ചെയ്യേണ്ടിടത്ത് 2 മണിക്കൂര്‍ കൊണ്ടാണ് എത്തുന്നത് എന്നും മോണിക്ക വ്യക്തമാക്കി.