ഇന്ത്യയുടെ ആത്മാവിനെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ കര്‍ഷകര്‍ എന്നും ഒത്തൊരുമയോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിനടുത്തുളള കര്‍ഷകരുടെ പ്രതിഷേധം മൂന്ന് ദിവസം പിന്നിട്ടു
വിവിധ രാജ്യങ്ങളിലെ 16 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ കോള്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐഫോൺ, ആന്‍ഡ്രോയിഡ് ഫോണുകളിലെ സന്ദേശങ്ങൾ, ഫോട്ടോകൾ, ഇമെയിലുകൾ ചോർത്താനാകും. രഹസ്യമായി മൈക്രോഫോൺ ഉപയോഗിച്ച് ഫോൺ റിംഗ് ചെയ്യാത്തപ്പോൾ പോലും സംഭാഷണം ചോർത്താന്‍ സാധിക്കും.
ചാനു 1994 ഓഗസ്റ്റ് 8 ന് മണിപ്പൂരിലെ ഇംഫാലിലാണ് ചാനുവിന്‍റെ ജനനം. മീരഭായിയുടെ കഴിവ് ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ കുടുംബം ചാനുവിന്‍റെ കഴിവില്‍ വിശ്വസിച്ച് അവള്‍ക്കൊപ്പം നിന്നു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായി.
രാജ് കുന്ദ്രയുടെ ബിസിനസ്സില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോയെന്നാണ് പോലീസ് കൂടുതലായും ചോദിച്ചറിഞ്ഞത്. അതോടൊപ്പം രാജ് കുന്ദ്രയുടെ അറസ്റ്റിനോടനുബന്ധിച്ച് ശില്പ ഷെട്ടി വിയാൻ ഇൻഡസ്ട്രീസിൽ നിന്ന് രാജി വെച്ചിരുന്നു. ഇതിന്‍റെ കാരണവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. രാജ് കുന്ദ്രയുടെ അശ്ലീല വീഡിയോ നിര്‍മ്മാണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞത്.
അശ്ലീലമെന്ന് പൊലീസ് ആരോപിക്കുന്ന വീഡിയോകളില്‍ ലൈംഗിക ബന്ധമോ മറ്റ് പ്രവൃത്തികളോ വ്യക്തമായി കാണിക്കുന്നില്ല. മറിച്ച് ചില സീനുകളില്‍ മാത്രം വികാരമുണര്‍ത്തുന്ന തരത്തില്‍ ചിത്രീകരിക്കുക മാത്രമാണ് ചെയ്തിട്ടുളളത് എന്നാണ് രാജ് കുന്ദ്രയുടെ വാദം
'ദി വയറിന്റെ ഓഫിസിലെ സാധാരണ ഒരു ദിവസം മാത്രമല്ല ഇന്ന്. പെഗാസസ് പ്രൊജക്ടിന് ശേഷം ആരാണ് വിനോദ് ദുവാ? ആരാണ് സ്വരാ ബാസ്‌കര്‍? നിങ്ങളുടെ കെട്ടിടത്തിന്റെ വാടക കരാര്‍ കാണാന്‍ സാധിക്കുമോ ? അര്‍ഫയോട് സംസാരിക്കാന്‍ സാധിക്കുമോ എന്നൊക്കെ ചോദിച്ചാണ് പൊലീസ് എത്തിയത്. എന്തിനാണ് വന്നതെന്ന ചോദ്യത്തി