രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണ്. അവര്‍ നമ്മുടെ ശബ്ദം അടിച്ചമര്‍ത്താനായി കൊണ്ടുവന്ന നിയമം. ആരെങ്കിലും കല്ലെടുത്തെറിയുകയും അത് കാറിന്റെ വിന്‍ഡോ തകര്‍ക്കുകയും ചെയ്താല്‍ അതെങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമാകുന്നതെന്ന് രാകേഷ് ടികായത്ത് ചോദിച്ചു.
ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് നിയമങ്ങൾ, 2021 നിലവിൽ വന്നാൽ ഇത്തരം മാധ്യമങ്ങെ നിയന്ത്രിക്കാനാകും. പരമ്പരാഗത മാധ്യമങ്ങൾ പക്വതയോടെയാണ് പ്രവർത്തിക്കുന്നത് അതേസമയം നവമാധ്യമങ്ങൾ നിരുത്തരവാദപരമായാണ് വാർത്തകൾ പുറത്തുവിടുന്നതെന്നും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെ ചോദ്യം ചെയ്ത് മംഗ്‌ലൗറിലെ നിവാസികൾ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ആർ എസ് ചൗഹാന്‍, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതോടൊപ്പം ജനാധിപത്യം എന്നാൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു
150 രൂപക്ക് വാക്സിൻ വാങ്ങിയാൽ ഉത്പാദനം കൂട്ടാനാവില്ലെന്നാണ് കമ്പനികൾ കേന്ദ്രത്തെ അറിയിച്ചത്. വിലകൂട്ടിയാൽ ഉത്പാദനം കൂട്ടാമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം കൂട്ടാനായി വാക്സിൻ വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
കാന്‍വര്‍ യാത്രക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് സുപ്രീംകോടതി യുപി സര്‍ക്കാരിനോട് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇഷ്ടമുള്ള മത വിശ്വസം സ്വീകരിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതും മൗലീകവകാശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.