ഇന്ത്യന്‍ വിവരസാങ്കേതിക നിയമ പ്രകാരം ലഭിക്കുന്ന എല്ലാ പരാതികളിലും മാസം തോറും റിപ്പോര്‍ട്ട് തയാറാക്കണം. അതിനോടൊപ്പം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും വേണം. ഇക്കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കേണ്ടത് പരാതി പരിഹാര ഓഫീസറാണ്.
ഗതാഗത മന്ത്രി മൂല്‍ ചന്ദ് ശര്‍മ്മ യമുനാനഗറില്‍ ഇന്ന് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കാനിരിക്കെയാണ് കര്‍ഷകര്‍ തടയാന്‍ ശ്രമിച്ചതും പൊലീസുമായി ഏറ്റുമുട്ടലുണ്ടായതും. കര്‍ഷകര്‍ തടയാന്‍ സാധ്യതയുളള എല്ലാ പരിപാടികളിലും നിരവധി പൊലീസുകാരെ സര്‍ക്കാര്‍ വിന്യസിച്ചിരുന്നു എന്നാല്‍ ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പൊളിച്ചുനീക്കിയാണ് ബിജെപി നേതാക്കളെ തടഞ്ഞത്.
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം കുറയും. ഒപ്പം റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് യൂണിറ്റ് മാത്രമേ അനുവദിക്കൂ. രണ്ടില്‍ ഏറെ കുട്ടികള്‍ ഉള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനോ സാധിക്കില്ല.
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പുതിയ പുനസംഘടന മന്ത്രി സഭയെക്കുറിച്ചുള്ള പഠനത്തില്‍ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠന റിപ്പോർട്ടാണ് നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത്.
മമതാ ബാനര്‍ജിയും ശരത് പവാറും അഖിലേഷ് യാദവുമെല്ലാം രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ ആശങ്കാകുലരാണ്. കാലാകാലങ്ങളായി അവര്‍ ബിജെപിക്കെതിരെ സംസാരിക്കാറുണ്ട് എന്നാല്‍ അവര്‍ ഒരുമിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സമയമായി
ലാലുപ്രസാദ് യാദവിന്‍റെ ദാനപുരിയിലുള്ള കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. അമ്പലങ്ങളില്‍ പൂജക്കും, അലങ്കാരത്തിനുമുപയോഗിക്കുന്ന പൂക്കള്‍ ശേഖരിച്ച് അവയില്‍ സുഗന്ധതൈലങ്ങള്‍ ചേര്‍ത്താണ് ചന്ദനത്തിരി നിര്‍മാണമെന്നും, രാജ്യത്തുടനീളം ചന്ദനത്തിരി ലഭ്യമാക്കുമെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.