. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ തുടങ്ങി രാജ്യത്തെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇതിനകം വൈറസിനെതിരായ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരെ അനുകൂലിച്ചു സംസാരിച്ചതുകൊണ്ടാണ് അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും വീടുകളില്‍ റെയ്ഡ് നടന്നതെന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് കൊവിഡ് വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.