കേന്ദ്ര സര്‍ക്കാറില്‍ നിന്നും നേരിടുന്ന വേട്ടയാടലിനെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നതെന്ന് ആനംസ്റ്റി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപത്തിലും ജമ്മു കശ്മീരിലൽ നടന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും സംഘടന സർക്കാരിനെ വിമർശിച്ചിരുന്നു.
കൊവിഡ് എന്ന് അവസാനിക്കുമെന്നോ വാക്‌സിൻ എന്ന് ലഭിക്കുമെന്നോ അറിയാത്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
വക്കീല്‍ ഫീസ് കൊടുക്കാന്‍ ഭാര്യയുടെ ആഭരണം വില്‍ക്കേണ്ടി വന്ന സ്വന്തമായി ഒന്നുമില്ലാത്ത ഒരാള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുപ്പതിനായിരം കോടി രൂപയുടെ റഫാല്‍ കരാര്‍ നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍