കോവിഡ് പോസിറ്റീവായി എന്നറിഞ്ഞ ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ആദ്യം വിളിച്ചത്. എന്നെയും ഉമ്മയെയും പ്രത്യേകമായി വിളിച്ച് ആശ്വസിപ്പിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസും ഇതേ അളവിൽ തന്നെ കൂടെനിന്നു. എപ്പോഴും വാപ്പയെ വിളിച്ച് കാര്യങ്ങൾ തിരക്കി പിന്തുണ നൽകി.
വിവിധ ആരോപണങ്ങളെത്തുടർന്ന് ജൂൺ 29 ന് സർക്കാർ ടിക്ക് ടോക്കും ഹെലോയും ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിലേക്ക് ഐടി മന്ത്രാലയം അയച്ച വിശദമായ ചോദ്യാവലിക്ക് മറുപടിയായാണ് ടിക് ടോക് ഇത്തരത്തിൽ പ്രതികരിച്ചത്.
നഗരത്തില്‍ ക്രമരഹിതമായി 6,936 പേരിൽ നടത്തിയ രക്തപരിശോധനയിൽ ചേരി നിവാസികളിൽ 57% പേരിലും ചേരി ഇതര നിവാസികളിൽ 16% പേരിലും വൈറസ് ആന്റിബോഡികളുണ്ടെന്ന് കണ്ടെത്തി. ജനസംഖ്യയുടെ 40 ശതമാനവും ചേരികളിൽ താമസിക്കുന്ന മുംബൈയിൽ ഇതുവരെ 110,000 അണുബാധകളും 6,000 ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതനുസരിച്ച്, നിയമസഭ വിളിച്ചു ചേര്‍ക്കുണമെന്ന് ഗെഹ്ലോട്ട് വീണ്ടും സമര്‍പ്പിച്ച കാബിനറ്റ് ശുപാര്‍ശ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് തൽസമയം സംപ്രേഷണം ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഗവര്‍ണര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. സമാനമായ ആവശ്യവുമായി നേരത്തെ ഗവര്‍ണറെ സമീപിച്ചപ്പോഴും അദ്ദേഹം ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചത്.