രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഭാരതീയ ജനത പാർട്ടി തന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരായി രാഷ്ട്രപതി ഭവന് മുന്നിൽ കാത്തുനിൽക്കാനും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കാനും താൻ തയ്യാറാണെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
2009 ജനുവരിയിലെ 2.1 ബില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം നാവികസേന എട്ട് ബോയിംഗ് പി -8 ഐ വിമാനങ്ങള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു, അടുത്ത നാല് വിമാനങ്ങള്‍ 2016 ജൂലൈയില്‍ ഒപ്പുവച്ച 1.1 ബില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം ഈ ഡിസംബര്‍ മുതല്‍ വിതരണം ചെയ്ത് തുടങ്ങും.
എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് മനസിലാക്കാൻ ദിവസവും അദ്ദേഹവുമായി ഇടപഴകുമെന്ന് എയിംസിലെ കോവിഡ് -19 വാക്സിൻ ട്രയൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായ് പറഞ്ഞു. മനുഷ്യ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുവരെ 3,500 അപേക്ഷകൾ ലഭിച്ചു.
ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയവും,ആരോഗ്യ മന്ത്രാലയവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇസ്രായേലി സാങ്കേതിക വിദ്യയും, ഇന്ത്യന്‍ ഉല്‍പാദന ശേഷിയും ലയിപ്പിച്ച് വൈറസിനൊപ്പം തന്നെ സാധാരണ ജീവിതവും പുനരാരംഭിക്കാനാണ് പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
പ്രസിഡന്റ് രാം നാഥ് കോവിന്ദ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിക്കുകയും ദുരിതബാധിത ജനങ്ങളോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത മൂന്ന്-നാല് ദിവസങ്ങളിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും താപനിലയിൽ കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ഐ.എം.ഡി അറിയിച്ചു.
ഗെലോട്ട് മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് നിയമസഭാ സമ്മേളനം നടത്തുകയല്ലാതെ ഗവര്‍ണര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് നിയമ വിദഗ്ധര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഗെഹ്‌ലോട്ടിന് വിശദീകരണം ചോദിച്ച് ഒരു കുറിപ്പ് നല്‍കിയിട്ടുണ്ടെന്ന് എ.ഐ.സി.സി വക്താവ് സുര്‍ജേവാല പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഗെഹ്‌ലോട്ട് വിളിച്ച മന്ത്രിസഭാ യോഗത്തില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയുമെന്നും അദ്ദേഹം പറഞ്ഞു.
എജിആര്‍ കുടിശ്ശിക തന്നെ അടക്കാന്‍ പാടുപെടുന്ന ടെലികോം കമ്പനിക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ഉത്തരവ്. വോഡഫോണ്‍-ഐഡിയ കമ്പനി കുടിശ്ശിക ഏകദേശം 7,854 കോടി രൂപ അടച്ചിട്ടുണ്ട്, ഇപ്പോഴും 50,399 കോടി രൂപ സര്‍ക്കാരിന് കടമുണ്ട്.
ഇതിനായുളള സെലക്ഷന്‍ ബോര്‍ഡ് നിര്‍മ്മിക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ കരസേന ആസ്ഥാനത്ത് ആരംഭിച്ചു. എല്ലാ എസ്എസ് സി വനിതാ ഓഫീസര്‍മാരും അവരുടെ ഓപ്ഷന്‍ തിരഞ്ഞെടുക്കുകയും ആവശ്യമായ ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്താലുടന്‍ സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കും.
കിഴക്കൻ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ജൂലൈ 5നാണ് രണ്ടുമണിക്കൂറോളം നീണ്ട ടെലിഫോണിക് സംഭാഷണം നടത്തിയത്. ചർച്ചയെത്തുടർന്ന് ജൂലൈ 6 മുതൽ ഇരുപക്ഷവും സൈന്യത്തെ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.