കൂറ്റന്‍ ക്രെയിനാണ് തകര്‍ന്നു വീണത്. കപ്പല്‍ ശാലയിലെ ജീവനക്കാരായ 4 പേരും കരാര്‍ തോഴിലാളികളായ 7 പെരുമാണ് മരിച്ചതെന്ന് വിശാഖപട്ടണം പൊലിസ് കമ്മീഷണര്‍ ആര്‍.കെ. മീണയെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
മിക്ക സ്ഥലങ്ങളിലും സൈനിക പിന്മാറ്റം പൂർത്തിയായതായി ചൈനീസ് അംബാസഡർ അവകാശപ്പെട്ടെങ്കിലും, പട്രോളിംഗ് പോയിന്റ് 17 എ, പാങ്കോംഗ് സോ എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
പാംഗോംഗ് സോയിലെയും ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17 എയിലെയും സൈനിക പിന്മാറ്റത്തിനുള്ള നിലപാടുകൾ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും കോർപ്സ് കമാൻഡർ തലത്തിലുള്ള അഞ്ചാം റൗണ്ട് ചർച്ച ഇതിന് വളരെ പ്രധാനമാണെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്‌കോ) വിദഗ്ദ്ധ സമിതി കമ്പനിയോട് നേരത്തെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് എസ്‌ഐഐ പുതുക്കിയ നിർദ്ദേശം അയച്ചത്. സൈറ്റുകളുടെ വിതരണവും ഡ്രോപ്പ്ഔട്ട് നിരക്കും ഉൾപ്പെടെ എട്ട് പാരാമീറ്ററുകളിലാണ് പാനൽ മാറ്റങ്ങൾ തേടിയിരുന്നത്.
ഡിജിറ്റൽ പഠനം വർദ്ധിപ്പിക്കാനായി ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറം (എന്‍ഇടിഎഫ്) സൃഷ്ടിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു. തുടക്കത്തിൽ എട്ട് പ്രാദേശിക ഭാഷകളിൽ ഇ-കോഴ്സുകൾ വികസിപ്പിക്കുകയും വെർച്വൽ ലാബുകൾ നിർമ്മിക്കുകയും ചെയ്യും
റെയിൽവേയുടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന പദ്ധതികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ട്രെയിനുകൾ സുരക്ഷിതമായി ഓടിക്കാൻ ആവശ്യമായവ ഒഴികെ, മുമ്പ് അംഗീകാരം ലഭിച്ചതും കാര്യമായ പുരോഗതി കൈവരിച്ചതുമായ പ്രോജക്ടുകൾ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ നിർത്തിവെക്കുമെന്ന് ബോർഡ് പറഞ്ഞു.