ഉള്ളിലെ സിനിമ മത നിഷ്ഠകളാൽ നിർണീതമാണെങ്കിൽ കണ്ടുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് ഒരു വിലക്കുകളും ബാധകമല്ല. ഇറാനിയൻ റിയലിസം ഈ ഉപായം വിദഗ്ദ്ധമായി സെൻസറിന്റെ നോട്ടങ്ങളെ മറികടക്കാൻ ഉപയോഗിക്കുന്നതാണ്. സിനിമയും സന്മാർഗികതയും തമ്മിലുള്ള സംഘർഷം മതസമൂഹങ്ങളിൽ മാത്രം കാണപ്പെടുന്ന ഒന്നല്ല. ജാതി ജീവിതത്തിലും പ്രത്യേകിച്ചും മധ്യവർഗ കുടുംബങ്ങളിലും കാണാം
"പടച്ചോനെ എനിക്ക് പേടിയില്ല പടച്ചോന് എൻറെ അവസ്ഥ മനസ്സിലാകും പക്ഷേ സംഘടനകളോട് എന്തു പറയും എന്നതാണ് എൻറെ പേടി " എന്നൊരിടത്ത് പറയുന്നുപോലുമുണ്ട് തൗഫീക്ക്. വാദത്തിലൊന്നും അനുഭവത്തില്‍ മറ്റൊന്നുമായിത്തീരുന്ന മത/ പൊതു ബോധങ്ങൾ മതസംഘടനകളുടെ ഒരു രീതിയാണ്. കയ്യുംകാലും കൂട്ടിക്കെട്ടിയിട്ട് ചാടാനും ഓടാനും അനുവാദം നൽകുന്ന ഒരു വിചിത്ര രീതിയാണത്
യഥാര്‍ത്ഥത്തില്‍ വധശിക്ഷയെ പ്രശ്നവല്‍ക്കരിക്കുന്ന ഒരു സിനിമയാണ് വരി. പത്തുവര്‍ഷം മുന്‍പ് സംവിധായകന്‍ ശ്രീജിത്ത് പോയില്‍ കാവിനോട് പറഞ്ഞ കഥയാണിത്. അത് നടക്കാതെ പോവുകയും പിന്നീട് അല്‍താഫ് ഹുസൈന്‍ എന്ന നിര്‍മ്മാതാവ് കഥ കേള്‍ക്കുകയും സിനിമ ചെയ്യാന്‍ തയ്യാറാവുകയുമാണുണ്ടായത്
സുശാന്ത് സിംഗ് രാജ്പുത് നായകനായ ദിൽ ബെച്ചാരയുടെ സംവിധായകൻ മുകേഷ് ചബ്രയെ ബോളിവുഡിലെ ചില ആളുകൾ നിരവധി തവണ സിനിമക്ക് സംഗീതം നൽകാൻ തന്നെ സമീപിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അഭിമുഖത്തിൽ എ ആർ റഹ്മാൻ വെളിപ്പെടുത്തി.
അധികാര മേൽക്കോയ്മകൾ സ്വാതന്ത്ര്യത്തിനും, സുരക്ഷക്കും, നിലനിൽപ്പിനും ഹാനികരമായ അതിർവരമ്പുകൾ സൃഷ്ടിക്കുമ്പോൾ, നീതിക്ക് നേരെ വഴി തിരിച്ചു വിടാൻ, ലോകത്ത് എല്ലായിടത്തും ഇത് പോലുള്ള കളക്ടീവുകൾ ഉയർന്നു വരും. WCC ഇത് പോലെ ഒരു പ്രസ്ഥാനമാണ്, വ്യക്തികൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി നിലനിൽക്കുന്ന ഒരു പ്രസ്ഥാനം! അതിന്റെ നിർലോഭവും, അതിജീവനാത്മകവുമായ ശക്തിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്.