International News from Muziriz Post, the definitive source for independent journalism from every corner of the globe.
പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. മാര്‍ച്ചിനെതിരെ താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ പാക് എംബസിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്
രാജ്യത്ത് താലിബാന്‍ സര്‍ക്കാര്‍ വൈകാതെ അധികാരമേല്‍ക്കും. പാഞ്ചഷീര്‍ താഴ്വര താലിബാന്‍ കീഴടക്കി കഴിഞ്ഞു. പ്രതിരോധസേനയുമായുള്ള യുദ്ധം അവസാനിച്ചു. ഇനി ആയുധം എടുക്കുന്നവര്‍ രാജ്യദ്രോഹികളാണ്. കാബൂളിലെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
2001 സെപ്റ്റംബര്‍ 11 ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 3000 ത്തോളം ജനങ്ങളാണ് മരണപ്പെട്ടത്. അതോടൊപ്പം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവിശ്യപ്പെട്ട് അക്രമണത്തിനിരയായവരും, മരണപ്പെട്ടവരുടെ ബന്ധുക്കളും സര്‍ക്കാരിനുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാന്‍ സ്ത്രീകള്‍ക്കെതിരെ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങളും തുല്യതയും ആവശ്യപ്പെടുക എന്നതാണ് പ്രതിഷേധത്തിന് പിന്നിലെ ആശയം. തങ്ങള്‍ക്ക് ഭയമില്ല. ഏക സ്വരത്തോടെയാണ് തങ്ങള്‍ ഇത് ആവശ്യപ്പെടുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ബസീറ ടഹേരി വ്യക്തമാക്കി.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നത് തങ്ങളുടെ നയമാണെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും സുഹൈല്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് താലിബാന്‍റെ പുതിയ നിലപാട്.
ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വന്‍ തോതിലുള്ള ചെമ്പ് ശേഖരം ചൈനയുടെ സഹായത്തോടെ ആധുനികവത്കരിക്കാനും, കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കും.
സാധാരണ കുടുംബത്തില്‍ പിറന്ന, തന്റെ സഹാപാഠിയും നിയമ ബിരുദധാരിയുമായ കെയ് കമുറോ വിവാഹം കഴിക്കാനാണ് മകോ രാജകുമാരിയുടെ തീരുമാനം
ദോഹയിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന നിർദ്ദേശം താലിബാൻ പുറത്തിറക്കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ പാർലമെൻ്റും സൽമ ഡാമും നിർമ്മിച്ച ഇന്ത്യ റോഡ് നിർമ്മാണത്തിലും പങ്കാളിയാണ്.
പാക്കിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന്‍ മുന്നേറ്റം നടത്തുന്നതെന്ന് ഫോണ്‍ സംഭാഷണത്തില്‍ ഗനി ആരോപിക്കുന്നുണ്ട്.
കാബൂളില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മരണത്തോടനുബന്ധിച്ച് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബൈഡന്‍ നേരെത്തെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്.
എവിടെയൊക്കെയാണോ ഐ എസ് ഖൊരാസന്‍ താവളങ്ങളുള്ളത്, അവിടെങ്ങളിലെല്ലാം ആക്രമണം നടത്തി അവരുടെ ശൃഖല തകര്‍ക്കും. അഫ്ഗാന്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം തങ്ങള്‍ നിലയുറപ്പിക്കും - ബ്രിട്ടന്‍
അഫ്ഗാന്‍ മണ്ണ് ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുമെന്ന് അഫ്ഗാന്‍ പ്രതിനിധി വ്യക്തമാക്കി.