മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്ന് നേതൃതല യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. പ്രതിരോധമാര്‍ഗങ്ങളായിരിക്കും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. തിങ്കളാഴ്ച അരംഭിക്കാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തേണ്ട വിഷയങ്ങളും ഇന്ന് ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന
അതേസമയം, തന്‍റെ പരാമര്‍ശങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ തൊട്ടടുത്ത ദിവസം എം എല്‍ എ പുറത്തുവിട്ടിരുന്നു. കയ്യില്‍ തെളിവുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ചാണ് മാത്യൂ കുഴല്‍നാടല്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. ഇതിന്‍റെ ഭാഗമായാണ് സ്പീക്കര്‍ പ്രതികരണം തേടിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കണം.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യശ്വന്ത സിന്‍ഹയും ദ്രൗപതി മുര്‍മുവുമൊക്കെ നല്ല വ്യക്തികളാണ്. ദ്രൗപതി മുര്‍മു പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ദ്രൗപതി മുര്‍മു. അതിനര്‍ഥം അവര്‍ ആദിവാസി വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്നല്ല.
ജൂണ്‍ പതിനാലിനാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നും തെളിവില്‍ കൃത്രിമം നടന്നിട്ടുണ്ടോ ഇല്ലെയോ എന്നറിയണമെന്നും എങ്കില്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്നും അതിജീവിതയും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ചാണ് മെമ്മറി കാര്‍ഡ് പരിശോധനക്ക് അയച്ചത്. അതേസമയം, പുതിയ പരിശോധനാഫലം ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്.
സുരേന്ദ്രനും വി മുരളീധരനുളളിടത്തോളം കാലം അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി നിലംതൊടില്ലെന്ന കാര്യം ഉറപ്പാണ്. പിന്നൊരു ജയശങ്കര്‍. അദ്ദേഹം പാവം അതിന് രാഷ്ട്രീയമൊന്നും അറിയില്ല
അതേസമയം, കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയെന്ന് പറയപ്പെടുന്ന പ്രതിക്ക് പോലും കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. വിചാരണ നീണ്ടുപോകുന്ന കേസുകളില്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി പല തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും
രാജ്യത്തെ ഇടതുപക്ഷ മുഖ്യമായി കണ്ടിരുന്ന ഒരു സംസ്ഥാനമായിരുന്നു ത്രിപുര. അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഇടതുപക്ഷത്തിനെ തകര്‍ക്കാന്‍ ബിജെപി കൂട്ടുപിടിച്ചത് കോണ്‍ഗ്രസിനെയാണ്. ഇപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതിയെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു