മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ജമ്മു കാശ്മീരില്‍ കൊറോണ ബാധയും മരണവും സ്ഥിരീകരിച്ചതോടെ ഇന്‍റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കുകയാണ് ഏറ്റവും വലിയ ആവശ്യമെന്നും 370 -ാം വകുപ്പിനെ കുറിച്ചെല്ലാം പിന്നീട് സംസാരിക്കാമെന്നും കഴിഞ്ഞ ദിവസം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചിരുന്നു.
കാസര്‍ഗോട്ടെ ഗോളിയടുക്ക പള്ളിയിലെ കെ.എസ്.മുഹമ്മദ് അശ്രഫാണ് അറസ്റ്റിലായത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ജില്ലഭരണകൂടം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ യാത്രയിലായിരുന്ന ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാങ്ങളില്‍ കഴിച്ചുകൂട്ടാന്‍ തയാറെടുപ്പില്ലാത്തതിന്‍റെ വിഷമതകളുണ്ടാകാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെട്ടു പോകണമെന്നും മന്ത്രി ബാലന്‍ നിരീക്ഷണത്തിലിരിക്കുന്നവരോട് അഭ്യര്‍ഥിച്ചു.
ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാത്ത എ.പി.എല്‍/എ.എ.വൈ കുടുംബങ്ങള്‍ക്ക് വിഷുവിന് മുന്‍പ് 1000-രൂപാ വീതം നല്‍കും. അരി, മരുന്ന് , ചികിത്സ എന്നിവ ഇപ്പോള്‍ തന്നെ ഈ വിഭാഗത്തില്‍ വരുന്ന കുടുംബങ്ങള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്
നാല്പത് ലക്ഷത്തോളം വരുന്ന മാസ്ക്കുകള്‍ അടങ്ങിയ ഇരുനൂറ് പെട്ടികള്‍ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് നടത്തിയ തെരച്ചിലില്‍ സാധനങ്ങള്‍ ദീര്‍ഘ ദൂര സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്ന ചരക്ക് ഗോഡൌണില്‍ നിന്ന് മാസ്ക്കുകളുടെ ഈ വലിയ ശേഖരം പിടികൂടിയത്.