ജലപീരങ്കിക്കുമുകളില്‍ കയറിയത് തീവ്രവാദ ബന്ധം മൂലമാണോ എന്ന് കണ്ടെത്തണമെന്നും ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപാഹ്വാനം നടത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പതിരായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളും അബ്ദു റഹ്മാന്‍ കല്ലായി നടത്തിയിരുന്നു. റിയാസിന്‍റെത് കല്യാണമല്ലെന്നും വ്യഭിചാരമാണെന്നും ഇത് തുറന്ന് പറയാന്‍ നട്ടെല്ലുണ്ടാകണം എന്നുമാണ് അബ്ദു റഹിമാന്‍ പറഞ്ഞത്. അതോടൊപ്പം,
വാരിയംകുന്നന്റെ ചിത്രമാണെന്ന് ഉറപ്പിക്കാന്‍ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വച്ച് വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രം ഇതാകാനാണ് നൂറുശതമാനം സാധ്യത. ഇന്ന് ജീവിച്ചിരിക്കുന്ന വാരിയംകുന്നത്ത് ഹാജിറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തേക്കാള്‍ സാമ്യത ഈ ചിത്രത്തിനാണ്' എന്നാണ് മുബാറക്ക് റാവുത്തര്‍ പറയുന്നത്
നിലവിലെ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണം. വഖഫ് നിയമനം ഘട്ടം ഘട്ടമായി പി എസ് സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. കൂടാതെ കഴിഞ്ഞ 30 വര്‍ഷമായി വഖഫ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരെ വെച്ചാണ്.
ഗവര്‍ണരുടെ ആരോപണം ഗൌരവകരമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ഗവര്‍ണര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സിപിഎം സമ്മേളനങ്ങള്‍ക്ക് ആളുകള്‍ കൂടിയാല്‍ പൊലീസ് കണ്ണടക്കുകയാണ് ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്‍റെ ഭരണം കഴിയുമ്പോഴേക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വധ ശ്രമത്തിനായിരിക്കും കേസ് എടുക്കുക. പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുരളിധരന്‍ പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിനെതിരെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധ സമ്മേളനം നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി,
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്ത് ചെയ്യണമെന്നതിന് എ.കെ.ജി സെന്ററിലെ തിട്ടൂരം വേണ്ട. ലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ, എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണെന്നും വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിടുന്നതിനെതിരെയുള്ള സമരം ശക്തമാക്കുമെന്നും മുനീര്‍ പറഞ്ഞു.
പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് സി ബി ഐ ഡിസംബര്‍ ആദ്യം അറസ്റ്റ് ചെയ്തത്.