കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂറോളം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കുകയും , വെളളം ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച സബ് ഇന്‍സ്‌പെക്ടര്‍ പുനിതിനെ പിടിച്ചുവച്ച് ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരാളോട് പുനിതിന്റെ വായയിലേക്ക് മൂത്രമൊഴിക്കാനാവശ്യപ്പെടുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയവും, പൊതുവികാരവുമാണ് വിഡി സതീശന് അനുകൂലഘടകമായത്. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുന്ന അശോക് ചവാന്‍ കമ്മറ്റി റിപ്പോര്‍ട്ട് വന്നാല്‍ കെപിസിസി നേതൃത്വത്തിലും മാറ്റമുണ്ടാകും. ഗ്രൂപ്പ് സമര്‍ദം മറികടന്നാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്.
ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. ഇപ്പോഴതിനും പറ്റുന്നില്ല. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ജസ്റ്റിസ് എസ്.ജെ കഥാവാല, എസ്.പി താവ്‌ഡെ എന്നീ ജഡ്ജിമാര്‍ക്ക് മുമ്പാകെ ഹാജരാക്കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിശദമായ അവലോകനത്തിന് ശേഷം, ആംഫോട്ടറിസെന്‍ - ബി യുടെ 23683 ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചിട്ടുണ്ടെന്നും, രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി വിതുമ്പുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.