ബിഹാറില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ. 2406 കൊലപാതകങ്ങളും 1106 ബലാത്സംഗങ്ങളുമാണ് കഴിഞ്ഞ ഒന്‍പത് മാസത്തിനുളളില്‍ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ക്രൈം റിപ്പോര്‍ട്ട് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നത്
കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പതിനൊന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷത്തിനെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്രത്തോട് പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു
പാകിസ്താൻ ജനതക്കെതിരായ വിദ്വേഷ പരാമർശത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് യു.കെ ബ്രോഡ്കാസ്ററിങ് റെഗുലേറ്റർ ഓഫ്കോം റിപ്പബ്ലിക് ഭാരതിന് പിഴയിട്ടത്. ഗോസ്വാമി വീർ സവർക്കറുടെ റെക്കോർഡ് മറികടന്നുവെന്നാണ് കൂടുതൽ പേരും ട്രോളുന്നത്.
പ്രചാരണത്തിനിടെ പ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് കളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സംഗീതപരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മമതാ ബാനര്‍ജി തന്റെ പ്രവര്‍ത്തകരോടൊപ്പം നൃത്തം ചെയ്തത്
മുതലാളിത്തത്തിനെതിരെ സംസാരിക്കുന്നവരെയെല്ലാം മോദി സര്‍ക്കാര്‍ തീവ്രവാദികളാക്കുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകനെയും തൊഴിലാളികളെയും ആര്‍എസ്എസ് സ്ഥാപകനേതാവ് മോഹന്‍ ഭാഗവതിനെ വരെ തീവ്രവാദിയായി കേന്ദ്രസര്‍ക്കാര്‍ മുദ്രകുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.