ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) പശ്ചിമബംഗാള്‍ കണ്‍വീനര്‍ അന്‍വര്‍ പാഷയടക്കം നിരവധി നേതാക്കളും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യദ്രോഹക്കുറ്റം: കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
ഗുജറാത്ത്, ഡല്‍ഹി സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ ചോദിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം രേഖപ്പെടുത്തിയത്.
പൊലീസ് നിയമ ഭേദഗതി; സംസ്ഥാന സർക്കാരിനെ തിരുത്തി സിപിഎം കേന്ദ്ര നേതൃത്വം
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പാർട്ടി വിശദമായി പരിഗണിക്കുമെന്നും വിവാദ ഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.