നല്ല നാളുകള്‍ വന്നത് മോദിയുടെ സുഹൃത്തുക്കള്‍ക്കുമാത്രം, 40 ലക്ഷം പേര്‍ കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്ത് വിദ്വേഷം വര്‍ധിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ മൂലം 700 കര്‍ഷകര്‍ രക്തസാക്ഷികളായി.
ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ എന്നെ ആക്രമിച്ചത്. അവര്‍ ഏത് ഗ്രൂപ്പില്‍പ്പെട്ടവരാണ് എന്നെനിക്കറിയില്ല. ഞാന്‍ കൈകൊണ്ട് ആക്രമണം തടഞ്ഞില്ലായിരുന്നെങ്കില്‍ മൈക്കുകൊണ്ടുളള അടി എന്റെ തലയില്‍ വീഴുമായിരുന്നു.
തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി പുറത്തുവിട്ട പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍ പ്രദേശില്‍ നിന്നാണ്
ദേശീയ ചാനലായ ടൈംസ് നൗവില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തിലായിരുന്നു നുപൂര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം. നുപൂര്‍ ശര്‍മ്മ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു
കോണ്‍ഗ്രസില്‍ നിന്നും ഇത്തവണ രാജ്യസഭയിലേക്ക് യുവാക്കളെ അയക്കണമെന്ന ആവശ്യം ശക്തമാണ്. രാഷ്ട്രീയം അതിസങ്കീര്‍ണമായി കടന്നു പോകുന്ന സാഹചര്യത്തില്‍ പി. ചിദംബരം ഉൾപ്പെടെയുളള മുതിർന്ന നേതാക്കളെ പുറത്ത് നിര്‍ത്തണോയെന്ന ആശങ്കയാണ് രജ്യാസഭാ സ്ഥാനാര്‍ഥിത്വം വൈകുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.