വിദേശികളായ ഡെന്റിസ്റ്റുകള്‍ സെന്‍സൊഡൈന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സി സി പി എയുടെ കണ്ടെത്തല്‍. ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്
ഹര്‍ജിയില്‍ വിധി വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രം ധരിക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പുഷ്പ ഗനേദിവാല വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ പോക്‌സോ നിലനില്‍ക്കില്ല. പോക്‌സോ ചുമത്തണമെങ്കില്‍ പ്രതി പെണ്‍കുട്ടിയെ വസ്ത്രത്തിനുളളിലൂടെ സ്പര്‍ശിക്കണമായിരുന്നു എന്നായിരുന്നു ഗനേദിവാല പ്രസ്താവിച്ചത്
രാജ്യമാണോ മതമാണോ പരമപ്രധാനമെന്ന് ചോദിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് എംഎൻ ഭണ്ഡാരി മതത്തിന്‍റെ പേരില്‍ നടക്കുന്ന സമകാലീന സംഭവങ്ങളില്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. ചിലര്‍ ഹിജാബിനുവേണ്ടിയും മറ്റു ചിലര്‍ ക്ഷേത്രങ്ങളില്‍ മുണ്ടുടുക്കുന്നതിനുവേണ്ടിയും വാദിച്ച് നെട്ടോട്ടമോടുന്നു.
"മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണ്. ഇത് മുസ്ലിം വിഭാഗത്തിനെതിരെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കടന്നുകയറ്റമാണെന്ന് ലോകം തിരിച്ചറിയണം" എന്നായിരുന്നു ഷാ മഹ്മൂദ് ഖുറേഷി ട്വീറ്റ് ചെയ്തത്.
വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതേതുടര്‍ന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദ്ദേശം നല്‍യിരുന്നു.
വികാസ് സംകൃത്യായൻ എന്നയാളുടെ പരാതിയിലാണ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകൾക്ക് പുറമെ, ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി
കേസന്വേഷിച്ച ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അരുണ്‍ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. യുപി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
ഇത് അന്യായമാണ്. യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ വേഷം ധരിക്കുന്നുണ്ട്. പ്രഗ്യാസിംഗ് താക്കൂറിനെപ്പോലുളള എംപിമാരും അവര്‍ക്കിഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട്. ജനങ്ങളുടെ മതവികാരങ്ങളെ മാനിക്കേണ്ടതുണ്ട്
ബിജെപിക്കെതിരായ വിമര്‍ശനത്തെ പ്രധാനമന്ത്രി ഇന്ത്യക്കെതിരായ വിമര്‍ശനമാക്കി മാറ്റുകയാണ്. വേലുനാച്ചിയാരെയും സുബ്രമണ്യ ഭാരതിയെയും വീരപാണ്ഡ്യ കട്ടബൊമ്മനെയും ഉള്‍പ്പെടുത്തിയ തമിഴ്‌നാടിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തണം.
അതേസമയം, സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ രൂക്ഷവിമര്‍ശനുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം സ്ത്രീകളുടെ അവകാശമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്നതുമാണ്.