ബിറ്റ് കോയിന്‍, എഥീറിയന്‍ പോലുള്ള ഡിജിറ്റലിടങ്ങളില്‍ പണം നിക്ഷേപിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതല്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബജറ്റ് അവതരണത്തില്‍ ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍
അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യംവെച്ചുളള വികസന പദ്ധതികളുടെ ബ്ലൂപ്രിന്റാണ് ഇത്തവണത്തെ ബജറ്റെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പി എം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക് ധരിക്കുക, കൈകള്‍ എപ്പോഴും സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കണം, കൂട്ടം കൂടി ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്കൂളിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ രക്ഷിതാകള്‍ക്കും
ബിജെപിക്കും ആര്‍എസഎസിനുമെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന നേതാവാണ് ശശി തരൂര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അദ്ദേഹം ഈ രാജ്യത്തിന് എത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് അറിയില്ലെന്നും ബിജെപി ഭരണത്തിനുകീഴില്‍ ഇന്ത്യ ശ്മശാനഭൂമിയായി മാറിയെന്നുമാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഞാന്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് നിങ്ങള്‍ക്ക് സ്വന്തം ഭാര്യ പോലും വോട്ട് നല്‍കില്ല എന്നാണ്. അപ്പോള്‍ എനിക്ക് തോന്നി തോല്‍വികളെ ഭയപ്പെടരുതെന്ന്. അതിനെ അംഗീകരിക്കണമെന്ന്.
സംസ്ഥാനത്തെ ബിജെപിയുടെ ഘടകക്ഷിയും ഭരണത്തില്‍ പങ്കാളിയുമായ എ പി പിയില്‍ നിന്നും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് വ്യാപകമായി സീറ്റുകള്‍ നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
പാർട്ടി പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പഞ്ചാബിൽ ഇത്തവണ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ചന്നിയെ രണ്ട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നേതൃത്വം തയ്യാറായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
മഹീന്ദ്ര ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാഹനം കൈമാറിയ കാര്യം അറിയിക്കുകയും ചെയ്തു. ഞങ്ങളുടെ ഷോറും സന്ദര്‍ശിക്കുന്നതിനെ കെംപഗൗഡയ്ക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടിവന്ന അസൗകര്യത്തില്‍ ഖേദിക്കുന്നു
എല്‍ ടി ടി ഇ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഇതിന്‍റെ പ്രവര്‍ത്തനം രഹസ്യമായി നടക്കുന്നുണ്ടെന്നാണ് എന്‍ ഐ എ നല്‍കുന്ന മുന്നറിയിപ്പ്. എല്‍ ടി ടി ഇയുടെ പ്രവര്‍ത്തനത്തിന് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നും ശേഖരിച്ചേക്കുന്ന വന്‍ തുകകള്‍ ഇപ്പോഴും ഇന്ത്യയിലെ പലബാങ്കുകളിലുമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും.
അതേസമയം, പെഗാസസ് വാങ്ങാന്‍ ആരാണ് കേന്ദ്രസര്‍ക്കാരിന് അനുവാദം നല്‍കിയതെന്നും ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആളുകളെ നിരീക്ഷിക്കാന്‍ ആരംഭിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര പൊലീസ് സേനയില്‍ വനിതകളുടെ പ്രവര്‍ത്തി സമയം വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. വനിതാ പൊലീസുകാരുടെ ഡ്യൂട്ടി 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കിയാണ് ചുരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ സഞ്ജയ് പാണ്ഡെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.