മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വീണ ജോര്‍ജ് അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രഭുദാസിന്‍റെ വിമര്‍ശനം. 'മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി. മന്ത്രി അട്ടപ്പാടിയില്‍ എത്തിയ അന്ന് ഇല്ലാത്ത ഒരു മീറ്റിംഗിന് വേണ്ടിയാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ശരീരം സംസ്‌കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. അദ്ദേഹത്തോടുളള ആദര സൂചകമായി 17 തവണ സൈന്യം ഗണ്‍ സല്യൂട്ട് നല്‍കി
മുന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ? വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നല്ലെട്ട് നാം ഉപയോഗിക്കണം എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായി ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നതുമാണ്. നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊലപാതകവുമായി ബന്ധമുള്ള എല്ലാ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വക്കീല്‍ വാദിച്ചത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ
മത വികാരം ഉണര്‍ത്തിവിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്ലീം ലീഗ് കോഴിക്കോട് സമ്മേളനം നടത്തിയതെന്നും അധികാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു വ്യക്തി എന്നും ഒരേ സ്ഥാനത്തു തന്നെ തുടരുമെന്ന് കരുതരുത്. രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ഓരോ സമയത്തും കാലഘട്ടത്തിന് ആവശ്യമായ മാറ്റങ്ങളായിരിക്കും പാര്‍ട്ടിയില്‍ ഉണ്ടാവുകയും മമത ബാനര്‍ജീ പറഞ്ഞു. ബംഗാളില്‍ തദ്ദേശസ്വയം
ഇവിടെ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമായി തോന്നുന്നത്. നിങ്ങള്‍ക്ക് മാംസാഹാരം ഇഷ്ടമല്ലെങ്കില്‍ അത് നിങ്ങളുടെ വീക്ഷണമാണ്. എന്നുകരുതി ഞാന്‍ പുറത്തുനിന്ന് എന്താണ് കഴിക്കേണ്ടതെന്നും കഴിക്കരുതാത്തതെന്നും നിങ്ങള്‍ക്ക് എങ്ങനെയാണ് തീരുമാനിക്കാന്‍ സാധിക്കുക? ഞാന്‍ എനിക്ക് ഇഷ്ടമുളളത് കഴിക്കുന്നത് തടയാന്‍ നിങ്ങളാരാണ്' അദ്ദേഹം ചോദിച്ചു.
ഹരിയാനയില്‍ നിന്നുളള ക്രിസ്ത്യന്‍ കുടുംബാംഗമാണ് റേച്ചല്‍. റേച്ചലിന്റെ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. റേച്ചലും തേജസ്വിയും ഡല്‍ഹിയിലെ ആര്‍ കെ പുരത്തുളള ഡിപിഎസ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നും ഇരുവരും ഏഴുവര്‍ഷത്തോളമായി സുഹൃത്തുക്കളാണ് എന്നുമാണ് ലഭിക്കുന്ന വിവരം
രാവിലെ 11.30 മുതൽ ബിപിന്‍ റാവത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഈ സമയം പൊതുജനങ്ങൾക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.