മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. ഇക്കാര്യത്തിൽ വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണം.
മന്ദര്‍ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന്‍ സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. കമ്മീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ ചുവയുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും എഴുത്തുകളും പരിശോധിക്കാനും അതില്‍ നടപടി
കോസ്മെറ്റിക് ഉത്പന്നങ്ങളുടെ പട്ടികയില്‍ പെടുത്തി വെളിച്ചെണ്ണ 18 ശതമാനം നികുതി ചുമത്താനാണ് കേന്ദ്ര നീക്കം. ഇത് കേരളത്തിന്റെ തനത് ഉത്പാദന മേഖലയെ വളരെ പ്രതികൂലമായി ബാധിക്കും. 500 ഗാമിന് മുകളിലുള്ള അളവുകള്‍ ഭക്ഷ്യ ഉപയോഗത്തിനുള്ളതായി കണക്കാക്കി, നികുതി അഞ്ച് ശതമാനത്തില്‍ നിര്‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
വിവാദമായ പി ജി മൂന്നാം സെമസ്റ്ററിലെ സിലബസില്‍ അപാകതയുണ്ട്. ഈ സിലബസ് മാറ്റം വരുത്തിയതിനു ശേഷം നാലാം സെമസ്റ്ററില്‍ പഠിപ്പിക്കും - വി സി പറഞ്ഞു. പ്രതിഷേധം ഭയന്ന് പിജി സിലബസ് പിന്‍വലിക്കില്ലെന്ന് തുടക്കത്തില്‍ പറഞ്ഞ വിസി വിദഗ്ദ സമിതി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പിന്നോട്ട് പോയത്
ഉവൈസിയും, ബിജെപിയും ഒറ്റ ടീമാണ്. ഉവൈസി ബിജെപി സര്‍ക്കാരിനെ കുറ്റം പറയും. എന്നാല്‍ അവര്‍ക്കെതിരെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല. കര്‍ഷകര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ബിജെപിയുടെ എല്ലാം സഹായങ്ങളും എ ഐ എം ഐ എംക്ക് ലഭിക്കുന്നുണ്ട് - ടികായത് പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന അനില്‍ കുമാറിന് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന ആദ്യത്തെ ഭാരവാഹിത്വമാണിത്. യോഗം നടന്ന വേദിയില്‍ തന്നെ സ്ഥാനം നല്‍കിയായിരുന്നു സിപിഎം അനില്‍കുമാറിനെ വരവേറ്റത്.
പെട്രോള്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രതിവര്‍ഷം ലഭിക്കുന്നത് പന്ത്രണ്ടായിരം കോടി രൂപയാണ്. ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതോടെ അത് നേര്‍പകുതിയായി, അതായത് ആറായിരം കോടി രൂപയായി ചുരുങ്ങും. ടാക്സ് ഇല്ലാതെ ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില ഇപ്പോള്‍ 39 രൂപയാണ്.